
ബെസ്റ്റ് 'തുടക്കം'; മനം കവർന്ന് വിസ്മയയും, ഞെട്ടിച്ച് ആശിഷും, മോഹൻലാലിന്റെ കാമിയോ ഗുണം ചെയ്തോ? ഓപ്പണിങ് ഡേ കളക്ഷൻ
മീനു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിസ്മയ എത്തുന്നത്.

ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്റുകളിൽ നിറഞ്ഞ കയ്യടി വാരിക്കൂട്ടുകയാണ് വിസ്മയ മോഹൻലാൽ നായികയായെത്തിയ 'തുടക്കം'. വിസ്മയ്ക്കൊപ്പം തന്നെ ചിത്രത്തിൽ വില്ലനായെത്തിയ ആശിഷ് ജോ ആന്റണിയും അഭിനന്ദനങ്ങളേറ്റ് വാങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയൊട്ടാകെ ആദ്യ ദിനം 2 കോടിയിലധികം ജൂഡ് ആന്തണി ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഓപ്പണിങ് ഡേയിൽ 1,102 ഷോകളിൽ നിന്ന് 2.40 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടി. ഇന്ത്യയിലെ മൊത്തം കളക്ഷൻ 2.78 കോടി രൂപയാണ്.
കേരളത്തിൽ നിന്ന് മാത്രം 2.50 കോടി രൂപ ഗ്രോസ് ആണ് ചിത്രം നേടിയത്. കർണാടകയിൽ നിന്ന് 15 ലക്ഷം രൂപയും തമിഴ്‌നാടും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി 5 ലക്ഷം രൂപ വീതവും കളക്ഷൻ നേടി. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി 3 ലക്ഷം രൂപ വീതവും ചിത്രം ആദ്യ ദിനം നേടി.
മീനു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിസ്മയ എത്തുന്നത്. സായ് കുമാറും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ടി ജി രവി, ഗണേഷ് കുമാർ, ചിപ്പി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് വിസ്മയ.
WHAT TO READ NEXT

കാരിക്കാമുറി ഷൺമുഖന്റെ എൻട്രി; 'ലോ ആന്റ് ഓർഡർ' ടീസർ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vismaya Mohanlal and Aashish Joe Antony starrer Thudakkam Box Office Collection Day 1.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തിരുവോണം ബംപര്‍ ഷെയര്‍ ഇട്ടാണോ വാങ്ങിയത്?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 30 കോടി രൂപ അടിച്ചാലും പണികിട്ടാം!

ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്


