'ആ പേടി എനിക്ക് ഇപ്പോഴും ഉണ്ട്'; ആറാം ക്ലാസിൽ വച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ടിനി ടോം

ഞാന്‍ ഒരു അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോള്‍ നല്ല വണ്ണമായിരുന്നു.

Tiny Tom
Tiny Tomഫെയ്സ്ബുക്ക്
Last Updated :11 March 2026, 6:13 pm IST
Edited by :Hima Prakash

തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടൻ ടിനി ടോം. പുരുഷന്മാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ടിനി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. പുരുഷന്മാര്‍ ഇക്കാലത്ത് നേരിടുന്ന വലിയ വെല്ലുവിളി ട്രാപ്പ് ആണെന്ന് നടൻ നിയോ പ്രൈം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഞാന്‍ ഇര ആയിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത് എന്നെ ഇതുപോലെ ഒരാള്‍. ഞാന്‍ പുറത്തൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ആ ഫീല്‍ എന്താണെന്നുള്ളത് എനിക്ക് അറിയാന്‍ പറ്റും. സ്ത്രീകളെ മിസ്യൂസ് ചെയ്യാന്‍ ഒരാള്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഫീല്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാന്‍ ഒരു അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോള്‍ നല്ല വണ്ണമായിരുന്നു.

നടന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഒരുത്തന്‍ വന്ന് എന്നെ ഉമ്മ വെക്കാനൊക്കെ നോക്കി. ഞാന്‍ അപ്പോള്‍ വിറയ്ക്കുകയായിരുന്നു. വീട്ടില്‍ പറയാന്‍ പറ്റുമോ, ഇത് എന്താണ് സംഭവമെന്ന് എനിക്ക് അറിയില്ല. ആ ഭയം ഇപ്പോഴും കിടപ്പുണ്ട്. ടിനി ടോം പറഞ്ഞു. ഇങ്ങനത്തെ ടീമുകള്‍ വരും എന്‍റെയടുത്ത്.

ഞാന്‍ കോട്ടയം നസീറിന്‍റെ ഡിസ്കവറി എന്ന ട്രൂപ്പില്‍ പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുന്ന സമയം. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് രാത്രി ബസ് ഇല്ല. പന്ത്രണ്ട്- ഒരു മണിക്ക് വന്ന് കിടന്നാല്‍ വെളുപ്പിന് 5 മണിക്ക് ഒരു ട്രെയിന്‍ ആണ് ഉള്ളത്.

റെയില്‍വേ സ്റ്റേഷനില്‍ കാല് നീട്ടി കിടക്കുമ്പോള്‍ ഒരുത്തന്‍ വന്ന് കാലില്‍ ഇങ്ങനെ ചൊറിഞ്ഞു. ആ പഴയ ട്രോമ എനിക്ക് വന്നു. നെഞ്ചത്തിട്ട് ഒരു ഒറ്റ ചവിട്ട് കൊടുത്തു. അയാള്‍ തെറിച്ച് പോയിട്ട് ഒന്നും പറയാതെ എണീറ്റ് പോയി.”, ടിനി ടോം വ്യക്തമാക്കി.

News Now

Summary

Cinema News: Actor Tiny Tom talks about his experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics