
'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ
ഞാനെപ്പോഴും വെറൈറ്റി കൃതികളെ പാടാറുള്ളൂ.

പാടാനായി സ്റ്റേജിൽ കയറുന്നതിനു മുൻപ് തനിക്ക് പേടിയൊന്നും തോന്നാറില്ലെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. പാട്ടിന്റെ വരികൾ എങ്ങനെയാണ് താൻ പഠിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു ഗായിക. "സ്റ്റേജിൽ കയറുന്നതിനു മുൻപ് എനിക്ക് പരിഭ്രാന്തി തോന്നാറില്ല.
അവസരങ്ങൾ എന്ന രീതിയിലും പുതിയ പരീക്ഷണങ്ങൾ എന്ന രീതിയിലും മാത്രമേ ഞാൻ അതിനെ കാണാറുള്ളൂ. ഞാനെപ്പോഴും വെറൈറ്റി കൃതികളെ പാടാറുള്ളൂ. എല്ലാവരും പാടുന്നത് പാടാറില്ല. ഞാൻ അങ്ങനെയാ, വെറൈറ്റിയുടെ ആളാണ്, എല്ലാ കാര്യത്തിലും. ചെറുപ്പം മുതലേ അങ്ങനെയാണ്.
എനിക്ക് വരികൾ പഠിക്കാൻ ഒരു ദിവസം എടുക്കും. കുറച്ചു നീളം കൂടുതലാണെങ്കിൽ രണ്ടാഴ്ചയൊക്കെ സമയം നീട്ടി ചോദിക്കും. അങ്ങനെ കേട്ട് കേട്ട് പഠിക്കും, രാവിലെയും രാത്രിയുമൊക്കെ ആയിട്ട്. പിന്നെ ഞാൻ ഒറ്റയ്ക്കിരുന്നേ പഠിക്കുകയുള്ളൂ. വാതിലൊക്കെ അടച്ചിട്ട് ഏകാഗ്രമായി. അപ്പോഴേ എനിക്ക് ഹൃദിസ്ഥമാവുകയുള്ളൂ.
വണ്ടിയിലൊക്കെ ഇരിക്കുമ്പോൾ കേട്ട് പഠിക്കുക എന്ന് പറയുന്നത് നടക്കില്ലല്ലോ. ചിലർ പരിപാടിയുടെ അന്നൊക്കെ അയച്ചു തരും. ഞാൻ അങ്ങനെ പറ്റില്ല എന്ന് പറയും. സ്കൂളിൽ പഠിക്കുന്ന സമയത്തും അങ്ങനെ തന്നെ. ഒരു ദിവസം മതി ഒരു പാട്ട് പഠിക്കാൻ. എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട. തനിച്ചു വിടുക ഈ കാര്യത്തിൽ". - വൈക്കം വിജയലക്ഷ്മി പറഞ്ഞു.
WHAT TO READ NEXT

പത്ത് വർഷത്തെ പ്രണയം; നടി മാൻവി സുരേന്ദ്രൻ വിവാഹിതയായി
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vaikom Vijayalakshmi opens up about her career.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'

'അവിടെയെത്തിയപ്പോൾ എനിക്ക് കരച്ചിലടക്കാനായില്ല; 'മെയ്യഴകനി'ലെ ആദ്യ സീൻ വായിച്ചപ്പോൾ തന്നെ കണക്ടായി'


