'പുരുഷൻമാരാണ് ഏറ്റവും വലിയ ഇരകൾ; സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു'
നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ
തന്റെ വ്യക്തി ജീവിതത്തിലുണ്ടായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ രവി മോഹൻ. തന്റെ ഹൃദയശുദ്ധിയെക്കുറിച്ച് ഒരുനാൾ എല്ലാവർക്കും മനസിലാകുമെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പുരുഷന്മാരാണ് ലോകത്തെ ഏറ്റവും വലിയ അതിജീവിതർ എന്നും രവി മോഹൻ കുറിച്ചു.
ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയെന്നോണം താരം മനസ്സ് തുറന്നത്. "ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു.
പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്.’’–രവി മോഹൻ കുറിച്ചു.
മുൻ ഭാര്യ ആർതിയുമായുള്ള രവി മോഹന്റെ വിവാഹമോചനം സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഗായിക കെനീഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ നിർമാണ രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് രവി മോഹനിപ്പോൾ.
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ
Summary
Cinema News: Actor Ravi Mohan talks about his life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




