
News Now
പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ഹൈദരബാദ്: സിക്കിമിലെ പ്രളയത്തില് തെലുങ്ക് നടി സരള കുമാരിയെ കാണാതായതായി റിപ്പോര്ട്ട്. നടിയുടെ മകള് നബിതയാണ് അമ്മെയെ കാണാനില്ലെന്നും കണ്ടെത്താന് സഹായിക്കണമെന്നും തെലങ്കാന സര്ക്കാരിനോട് അഭ്യര്ഥിച്ചത്.
ഹൈദരാബാദില് താമസിക്കുന്ന നടി ഒക്ടോബര് രണ്ടിന് സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയിരുന്നു. യാത്രയെക്കുറിച്ച് അമേരിക്കിയിലുള്ള മകളെ അറിയിച്ചിരുന്നു. ഒക്ടോബര് മൂന്നിനാണ് അമ്മയുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീട് ബന്ധപ്പെടാന് കഴിഞ്ഞിട്ടില്ല. വാര്ത്തകളിലൂടെയാണ് സിക്കിമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിഞ്ഞതെന്നും തുടര്ന്ന് അമ്മയുമായി ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്നും മകള് നബിത പറഞ്ഞു.
സിക്കിമിലെ ഹെല്പ്പ് ലൈന് നമ്പറുകളില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്ന സരള കുമാരി താമസിച്ചിരുന്നത്. 1983ല് മിസ് ആന്ധ്രയായി തെരഞ്ഞെടുത്ത സരള കുമാരി നിരവധി തെലുങ്ക് സിനിമകളില് അഭിനയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


