
ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി
ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

ടൊവിനോ തോമസിനെ നായകനാക്കി ജൂനിയർ ലാൽ സംവിധാനം ചെയ്യുന്ന നടികറിന്റെ ട്രെയിലർ എത്തി. സൂപ്പർസ്റ്റാർ ദേവിഡ് പടിക്കലായാണ് ടൊവിനോ ചിത്രത്തിൽ വരുന്നത്. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ടൊവിനോയ്ക്കൊപ്പം സൗബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നടികർ നിർമിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ആല്‍ബിയാണ് ഛായഗ്രഹണം. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മെയ് മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

Related News


'മോഹൻലാലിന്റെ ശബ്ദം, നായകനായി ഫഹദ്, അവതരിപ്പിക്കുന്നത് രാജമൗലി'; 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ട്രെയ്ലർ
‘എന്ന വിലൈ’യിലെ ‘വാൻ മീര്‍’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

