വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഈ വര്‍ഷം ജൂൺ 27ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു

Kalki2898AD
'കൽക്കി 2898 എഡി' എത്തുന്നുഫെയ്സ്ബുക്ക്
Last Updated :27 April 2024, 9:35 pm IST
Edited by :Anju

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രം 'കൽക്കി 2898 എഡി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂൺ 27ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി.

പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് റിപ്പോർട്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണനാണ് കല്‍ക്കി 2898 എഡിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്.

സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now