മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:47 am IST

News Now

ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ അവകാശം വമ്പൻ തുകയ്ക്കാണ് കമ്പനി സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. 

ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ഗോദയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളിയുടെ നിർമാണം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates