പ്രഭുവിൻറെ അഭ്യർത്ഥനയെ തുടർന്നാണ് പേര് മാറ്റം

നടികർ ചിത്രം പോസ്റ്റർ, നടൻ പ്രഭുSource by : ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം
Last Updated :24 January 2024, 12:26 pm IST

News Now

കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തുന്ന 'നടികർ തിലകം' എന്ന ചിത്രത്തിന്റെ പേര് മാറ്റി 'നടികർ' എന്നാക്കി. കൊച്ചിയിൽ നടന്ന ചിത്രത്തിൻറെ ലോഞ്ചിലാണ് പേരു മാറ്റം പ്രഖ്യാപിച്ചത്. 'നടികർ തിലകം' എന്ന് അറിയിപ്പെടുന്ന തമിഴ് ഇതിഹാസ താരം ശിവാജി ഗണേശന്‍റെ മകൻ പ്രഭുവിൻറെ അഭ്യർത്ഥനയെ തുടർന്നാണ് അണിയറക്കാർ പേര് മാറ്റിയത്. ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തന്റെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്റെ പേരു മാറ്റിയ അണിയറപ്രവർത്തകർക്കും നടൻ ലാലിലും പ്രഭു നന്ദി പറഞ്ഞു. പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് ആദ്യം സംവിധായകൻ ലാലിനെയാണ് പ്രഭു സമീപിച്ചത്. അദ്ദേഹത്തിന്റെ ഇടപെടലാണ് പേരുമാറ്റത്തിന് കാരണമായത്. പേരുമാറ്റം പ്രഭു തന്നെ പ്രഖ്യാപിക്കാൻ എത്തുകയും ചെയ്തു. ചടങ്ങിൽ ടൊവിനോ, സൗബിൻ, സുരേഷ് കൃഷ്‌ണ എന്നിവരും പങ്കെടുത്തു. ഭാവനയാണ് ചിത്രത്തിൽ നായിക.

ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ദുബായ്, ഹൈദരാബാദ് മുതൽ കശ്മീർ, മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലായി നൂറു ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സം​ഗീതം ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates