
'അമ്മേ, നമ്മുടെ പുതിയ കഥ എന്താ?'; വീണ്ടും സീന്‍ മാറ്റുമോ ചിദംബരം? ദുരൂഹത നിറച്ച് 'ബാലന്' ട്രെയിലര്‍
ആകാംക്ഷയുടെ ആഴം കൂട്ടുകയാണ് ട്രെയിലര്‍.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ സംവിധായകനാണ് ചിദംബരം. മഞ്ഞുമ്മലിലെ പിള്ളേരുടെ കഥയ്ക്ക് ശേഷം ചിദംബരം ഒരുക്കുന്ന ബാലന്റെ ട്രെയ്ലര് പുറത്തു വിട്ടിരിക്കുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാലന്. ആ ആകാംക്ഷയുടെ ആഴം കൂട്ടുകയാണ് ട്രെയിലര്‍.
ദുരൂഹതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ഫീല്‍ ഗുഡ് പ്രതീക്ഷിച്ച ആരാധകര്‍ ട്രെയിലറിലെ ത്രില്ലര്‍ മൂഡ് കണ്ട് ഞെട്ടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണ്, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് മറ്റ് ഭാഷയിലെ ട്രെയിലറുകള്‍ പുറത്തിറക്കിയത്.
ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സംവിധായകന് ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. ജിത്തുവും ചിദംബരവും കൈകോര്‍ക്കുന്നുവെന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സുഷിന് ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.
മഞ്ഞുമ്മല്‍ ബോയ്സിലൂടെ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ചിദംബരം ഒരുക്കിയത്. ചിത്രത്തിന്റെ മേക്കിങും കയ്യടി നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ വിജയമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. അതുകൊണ്ട് തന്നെ ചിദംബരം ഇത്തവണ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Trailer of Balan directed by Chidambaram is out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പടം ഉന്നുടേത്, കമന്റ് ബോക്സ് എന്നുടേത്'; രണ്ട് സെക്കന്റില്‍ ട്രെയിലര്‍ തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്‍?

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍


