'കേരളത്തിന്റെ ലക്കി സ്റ്റാർ ആണ് ടൊവിനോ'; താരത്തിനൊപ്പം അഭിനയിക്കാനുള്ള കാരണം പറഞ്ഞ് തൃഷ

ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും അതില്‍ ടൊവിനോ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.

Trisha, Tovino
തൃഷ, ടൊവിനോഫെയ്സ്ബുക്ക്
Last Updated :8 January 2025, 11:03 am IST
Edited by :Hima Prakash

ടൊവിനോ തോമസും തൃഷയും പ്രധാന വേഷത്തിലെത്തിയ ഐഡന്റിറ്റി തിയറ്ററുകളിൽ വിജയകരമായി പ്ര​ദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ ടൊവിനോയ്ക്കൊപ്പം പ്രവർത്തിച്ചതിനേക്കുറിച്ച് തൃഷ പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലായി മാറുന്നത്.

"ടൊവിനോയെ നമുക്കെല്ലാവർക്കും അറിയാം. കേരളത്തിന്റെ ലക്കി സ്റ്റാർ ആണ് അദ്ദേ​ഹം. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വളരെ നല്ലതാണ്. അതുപോലെ ടൊവിനോയുടെ സിനിമ തിരഞ്ഞെടുപ്പുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും അതില്‍ ടൊവിനോ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.

ഒരു കഥ വായിച്ചിട്ട് അത് പ്രേക്ഷകരിലേക്ക് എത്തുമോ ഇല്ലയോ, എന്നതിനെക്കാള്‍ ടൊവിനോ ശ്രദ്ധിക്കുന്നത് മറ്റൊരു കാര്യമാണ്. ആ കഥയില്‍ എന്ത് വ്യത്യസ്തതയാണ് ഉള്ളത്, തനിക്ക് എന്താണ് വ്യത്യസ്തമായി ചെയ്യാന്‍ കഴിയുക എന്നിവയക്കാണ് ടൊവിനോ പ്രാധാന്യം കൊടുക്കുന്നത്. ഇതെല്ലാം കൊണ്ടാണ് ടൊവിനോയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാൻ ആഗ്രഹിച്ചത്. ഈ സിനിമയിലൂടെ അത് സാധിച്ചതില്‍ സന്തോഷം"- തൃഷ പറഞ്ഞു.

മലയാള സിനിമയെക്കുറിച്ചും തൃഷ പരിപാടിയിൽ സംസാരിച്ചു. "എനിക്ക് മലയാള സിനിമയോട് ബഹുമാനം ഉണ്ട്. ഏത് മലയാള സിനിമയായാലും അതിൽ എന്തെങ്കിലുമൊരു വ്യത്യസ്തത ഉണ്ടാകും. മാത്രമല്ല മലയാള സിനിമയിൽ നിറയെ സ്കോപ് ഉണ്ട്. ജൂഡിൽ അഭിനയിക്കുമ്പോൾ ഒരു വർഷം ഒരു മലയാള സിനിമ എങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു.

അഖിൽ സിനിമയുടെ കഥ പറയാൻ വന്നപ്പോൾ 20 മിനിറ്റ് കേട്ടപ്പോൾ തന്നെ ഈ സിനിമയുടെ ഭാഗമാകണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും" തൃഷ പറഞ്ഞു. ഐഡൻ്റിറ്റിയിൽ അലീഷ എന്ന കഥാപാത്രമായാണ് തൃഷ എത്തിയത്. അഖിൽ പോൾ ആണ് ചിത്രം സംവിധാനം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now