'ആറ് വർഷം മുൻപ് വില്ലൻ, ഇന്ന് നായകൻ, ഇതാണ് സിനിമയുടെ മാജിക്': കുറിപ്പുമായി ഉണ്ണി മുകുന്ദൻ

ആറ് വർഷം മുൻപ് വില്ലനായും ഇപ്പോൾ നായകനായും മാർക്കോയെ അവതരിപ്പിക്കാനായതിന്റെ സന്തോഷമാണ് താരം പങ്കുവച്ചത്

marco
Last Updated :21 December 2024, 12:34 pm IST

ഉണ്ണി മുകുന്ദൻ പ്രധാനകഥാപാത്രമായി എത്തിയ മാർക്കോ റിലീസിന് എത്തിയിരിക്കുകയാണ്. വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ മാർക്കോയ്ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണത്തിൽ സന്തോഷം പങ്കുവച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

2019ൽ റിലീസ് ചെയ്ത നിവിൻ പോളി ചിത്രം മിഖായേലിലെ വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയറിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആറ് വർഷം മുൻപ് വില്ലനായും ഇപ്പോൾ നായകനായും മാർക്കോയെ അവതരിപ്പിക്കാനായതിന്റെ സന്തോഷമാണ് താരം പങ്കുവച്ചത്.

‘‘2018, ഡിസംബർ 21ന് ‘മാർക്കോയെ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024, ഡിസംബര്‍ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി.’’–ഉണ്ണി മുകുന്ദൻ കുറിച്ചു. മിഖായേൽ റിലീസ് സമയത്ത് പങ്കുവച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ടും മാർക്കോ റിലീസിനു പിന്നാലെയുള്ള തിയറ്റർ വിസിറ്റിന്റെ വിഡിയോയും പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്. മിഖായേലിലെ മാർക്കോ എന്ന വില്ലനെ പ്രധാനകഥാപാത്രമാക്കിയാണ് മാർക്കോ ഒരുക്കിയത്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന തരത്തിൽ വയലൻസ് നിറഞ്ഞതാണ് ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾകൊണ്ട് നിറഞ്ഞതാണ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now