
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ലോകത്തിലെ ഏറ്റവും വലിയ വൈകല്യം ഭയമാണെന്ന് ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് പേരാമ്പ്ര. ഭയമില്ലാതായാൽ ഒരുപാടുകാര്യങ്ങൾ നേടാനാകുമെന്നും സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വൈശാഖ് പറഞ്ഞു.
മമ്മൂട്ടി ആദ്യമായി നരേറ്റ് ചെയ്യുന്ന സ്പോർട്സ് ഡോക്യുമെന്ററി 'പന്തടിക്കാ'മിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു വൈശാഖ്. ഇന്ത്യൻ ആംപ്യൂട്ടി ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) കോച്ചിംഗ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ആംപ്യൂട്ടി ഫുട്ബോൾ താരവുമാണ് വൈശാഖ് പേരാമ്പ്ര.
എങ്ങനെയെങ്കിലും ഫുട്ബോൾ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് ഇന്ത്യൻ വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും നിരന്തര പരിശ്രമംകൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി അംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റനായതെന്നും ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഗോൾ നേടിയതെന്നും വൈശാഖ് പറയുന്നു. അർജന്റീനയുടെ അണ്ടർ 23 ടീമിനൊപ്പം പ്രാക്ടീസ് ചെയ്യാൻ സാധിച്ചതും ഏറ്റവും ഇഷ്ടമുള്ള കാര്യത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടാണെന്നും വൈശാഖ് പറഞ്ഞു.
വൈശാഖിന്റെ വാക്കുകളിലേക്ക്:
കോഴിക്കോട് ദേവഗിരി കോളേജിലെ ഡിഗ്രി അവസാനവർഷക്കാലം മുഴുവൻ ഞാൻ എന്നെപ്പോലെയുള്ള ആളുകളെ തപ്പി നടന്നിട്ടുണ്ട്. എങ്ങനെയെങ്കിലും ഫുട്ബോൾ ടൂർണമെന്റ് കളിക്കണം എന്ന ആഗ്രഹംകൊണ്ട്. ഒരുപാട് ആളുകളെ കണ്ടു. പക്ഷേ പലർക്കും അപകടത്തിനു ശേഷം കളിക്കാൻ പേടിയാണ്. അവർക്ക് കളിക്കാൻ ധൈര്യമുണ്ടെങ്കിൽതന്നെ അവരുടെ വീട്ടുകാർക്ക് പേടിയാണ്. ഭയമാണ് എല്ലാവർക്കും. ഞാനിപ്പോഴും വിശ്വസിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വൈകല്യമെന്നത് ഭയമാണെന്നാണ്. ഭയമില്ലെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.
അങ്ങനെ അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു വോളിബോൾ ടീമിന്റെ സെലക്ഷനുള്ളത് അറിഞ്ഞത്. സെലക്ഷൻ ക്യാംപിനു പോയി. കേരള ടീമിന്റെ ക്യാപ്റ്റനായി. ഇന്ത്യൻ ടീമിലും സെലക്ഷൻ കിട്ടി. അങ്ങനെയാണ് ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി വോളിബോൾ കളിക്കുന്നത്. അപ്പോഴും ഫുട്ബോൾ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ എത്തിപ്പെടും എന്നു കരുതിയിട്ടൊന്നുമല്ല. ഏറ്റവും ഇഷ്ടമുള്ള കാര്യത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ആ കാലത്താണ് ഇന്ത്യയ്ക്ക് ആദ്യമായി ഒരു അംപ്യൂട്ടി ഫുട്ബോൾ ടീമുണ്ടാകുന്നത്. ചരിത്രത്തിൽ ആദ്യമായി അംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റനായി. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഗോൾ നേടി. അതൊക്കെ ജീവിതത്തിലെ വലിയ വിജയമായാണ് കാണുന്നത്. അർജന്റീനയുടെ അണ്ടർ 23 ടീമിനൊപ്പം കളിക്കാനും പ്രാക്ടീസ് ചെയ്യാനും അവസരം ലഭിച്ചു.
അംപ്യൂട്ടി ഫുട്ബോൾ കളിക്കുന്നുണ്ടെങ്കിലും കൂടുതൽ കളിക്കുന്നത് നോർമൽ ഫുട്ബോളാണ്. സാധാരണ ആളുകളുടെ കൂടെയുള്ള ഫുട്ബോളാണ്. കോഴിക്കോട് മലബാർ യുണൈറ്റഡ് എഫ്സി എന്ന ക്ലബിനു വേണ്ടിയൊരു സെവൻസ് ടൂർണമെന്റ് കളിക്കുന്ന വീഡിയോ ടിക്ടോക്കിലും ഫെയിസ്ബുക്കിലും വൈറലാവുകയും നോർത്ത് ഈസ്റ്റിലെ അന്നത്തെ കോച്ച് എൽക്കോ ഷട്ടോരി നോർത്ത് ഈസ്റ്റിലേക്ക് വിളിച്ച് ഐഎസ്എല്ലിന്റെ ഭാഗമായി ആ ടീമിനൊപ്പം പ്രാക്ടീസ് ചെയ്യാൻ അവസരം നൽകുകയും ചെയ്തു.
Summary
'Fear is the world's greatest disability': The story of the captain who journeyed from Kozhikode to the Argentina training camp
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

