സാജന്‍ ചേട്ടന്‍ വന്നു. മോളെ രതീഷ് എവിടെ? എന്ന് ചോദിച്ചു.

Ratheesh, Urvashi
Ratheesh, UrvashiSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :2 March 2026, 12:06 pm IST

News Now

ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു രതീഷ്. നായകനായും വില്ലനായും കയ്യടി നേടിയ നടന്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ രതീഷിന് സാധിച്ചിട്ടുണ്ട്. രതീഷുമായുള്ള രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് ഉര്‍വശി. തനിക്ക് ദോശ വാങ്ങാനെന്ന പേരില്‍ സിനിമ വിട്ടു പോയ രതീഷിനെക്കുറിച്ചാണ് ഉര്‍വശി പറയുന്നത്.

ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്. വലിയ തിരക്കുള്ള നടനായിരുന്നു ഒരു കാലത്ത് രതീഷ്. ഒരേ സമയം ഒന്നിലധികം സിനിമകള്‍ ചെയ്തിരുന്ന കാലം. അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ചിരുന്ന സിനിമയുടെ സെറ്റില്‍ നിന്നും മുങ്ങാന്‍ രതീഷ് ചെയ്ത സൂത്രപ്പണിയെക്കുറിച്ചാണ് ഉര്‍വശി സംസാരിക്കുന്നത്.

''ഒരു ഹീറോ സിനിമ വിട്ടിട്ടു പോയ കാരണം കേള്‍ക്കണം. എനിക്ക് തന്ന ദോശ ഉണങ്ങിപ്പോയെന്ന് പറഞ്ഞ് രതീഷേട്ടന്‍ പടം വിട്ടുപോയി. ചിരിച്ചു മണ്ണ് കപ്പും രതീഷേട്ടന്റെ കാര്യങ്ങള്‍ കേട്ടാല്‍. ഒരേ സമയത്ത് കുറേ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്തേലും കാരണമുണ്ടാക്കി മുങ്ങണം. എന്താ മോളെ കഴിക്കാന്‍ എന്ന് ചോദിച്ചു. നോക്ക് രതീഷേട്ടാ, അവര്‍ വെളുപ്പിന് വാങ്ങിച്ചു കൊണ്ടു വന്ന ദോശയാണ്. ഏഴ് മണിക്കൊരു സീന്‍ അഭിനയിച്ചു കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ ഉണങ്ങിയിരിക്കുന്നു. സാമ്പാര്‍ ഒഴിച്ച് കുതിര്‍ത്തിട്ടും കഴിക്കാന്‍ പറ്റുന്നില്ല'' ഉര്‍വശി പറയുന്നു.

ചേട്ടന്‍ വാങ്ങിച്ചോണ്ട് വരാം മോളെ എന്നും പറഞ്ഞ് വണ്ടിയുമെടുത്ത് പോയി. ഞാന്‍ അവിടെ ഇരുന്നു. ചേട്ടന്‍ വാങ്ങി കൊണ്ടു വന്ന് കഴിച്ചിട്ടേ പോകുന്നുള്ളൂ. സംവിധായകന്‍ സാജന്‍ ആണ്. സാജന്‍ ചേട്ടന്‍ വന്നു. മോളെ രതീഷ് എവിടെ? എന്ന് ചോദിച്ചു. എനിക്ക് ദോശ വാങ്ങിക്കാന്‍ പോയതാണെന്ന് ഞാന്‍ പറഞ്ഞു. ദോശ വാങ്ങിക്കാനോ, അതിന് ഇവിടെ എവിടെ കട? എന്ന് അദ്ദേഹം ചോദിച്ചു. നോക്കിയപ്പോള്‍ ചേട്ടന്റെ കാര്‍ ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങിപ്പോവുകയാണ്. തൊട്ട് മേലെ തട്ടുകടയുണ്ടായിരുന്നു. എനിക്ക് അവിടുന്ന് ദോശ വങ്ങി തന്നാല്‍ മതിയായിരുന്നു. ചേട്ടന്‍ പോയി. ആ പടവും നിന്നു'' ഉര്‍വശി പറയുന്നു.

Summary

Urvashi recalls how Ratheesh escaped from a location by pretending to get her dosa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics