എച്ച് വിനോത് സംവിധാനം ചെയ്ത ചിത്രം റിലീസ് ദിവസം വാരിക്കൂട്ടിയത് റെക്കോര്‍ഡ് തുകയാണ്. 

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:58 am IST

News Now

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്റെ വലിമൈ തീയേറ്ററില്‍ റിലീസ് ചെയ്തത് ഇന്നലെയാണ്. എച്ച് വിനോത് സംവിധാനം ചെയ്ത ചിത്രം റിലീസ് ദിവസം വാരിക്കൂട്ടിയത് റെക്കോര്‍ഡ് തുകയാണ്. 

റിപ്പോര്‍ട്ടുകളനുസരിച്ച് തമിഴ്‌നാട്ടില്‍ ആദ്യദിനം ലഭിച്ചത് 36.17 കോടി രൂപയാണ്. ഇതിന് മുമ്പ് ആദ്യദിനം റെക്കോര്‍ഡ് തുക ലഭിച്ചത് 2021ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്കാണ്. ചിത്രം ചെന്നൈയില്‍ മാത്രം 1.82 കോടി നേടി. ലോകമെമ്പാടുമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ അത്  50 കോടി വരെയാകാമെന്നാണ് കണക്കാക്കപ്പടുന്നത്.

വലിമൈയുടെ വിതരണ അവകാശം തമിഴ്‌നാട്ടില്‍  62കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രം കര്‍ണാടകയില്‍ 5.5 കോടിക്കും കേരളത്തില്‍ 3.5 കോടിയ്ക്കുമാണ് വിതരണക്കാര്‍ ഏറ്റെടുത്തത്.

കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു, സുമിത്ര എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. മലയാളി താരങ്ങളായ പേളി മാണി, ദിനേഷ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്'. ചിത്രത്തിന്റെ ക്യാമറ നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. തമിഴ്‌നാട്ടില്‍ യഥാര്‍ത്ഥത്തില്‍ നടന്നൊരു സംഭവവുമായി 'വലിമൈ'യ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

അജിത്തിനും എച്ച് വിനോതിനുമൊപ്പം ബോണി കപൂര്‍ രണ്ടാമതായി ഒരുമിക്കുന്ന ചിത്രമാണ് വലിമൈ. നേരത്തെ, ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായ നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനായി മൂവരും സഹകരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates