‘വന്നു പോകും’, ഒന്നിച്ചു പാടി മോഹൻലാലും പൃഥ്വിയും; ‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ സോങ്, വിഡിയോ 

പാട്ട് റെക്കോർഡ് ചെയ്യുന്നതും ഷൂട്ടിങ് ലൊക്കേഷനിലെ ദൃശ്യങ്ങളും കോർത്തിണക്കിയതാണ് ഗാനരംഗം

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:57 am IST
Edited by :migrator

മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു. ദീപക് ദേവ് ഈണം പകർന്നിരിക്കുന്ന ‘വന്നു പോകും’ എന്നു തുടങ്ങുന്ന ​ഗാനമാണ് ഇത്. മോഹൻലാലും പൃഥ്വിയും സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യുന്നതും ഷൂട്ടിങ് ലൊക്കേഷനിലെ ദൃശ്യങ്ങളും കോർത്തിണത്തിയതാണ് ഗാനരംഗം. മധു വാസുദേവന്റേതാണു വരികൾ. ഗാനം ഇതിനോടകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. 

ലൂസിഫറിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിൽ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ജോൺ കാറ്റാടി എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് അദ്ദേഹത്തിന്റെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീന മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. 

കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജ​ഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now