
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ശ്രദ്ധേയനാണ് നടന് വിദ്യുത് ജംവാല്. ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്നത് നടന്റെ ഹിമാലയത്തില് നിന്നുള്ള ചിത്രങ്ങളാണ്. പൂര്ണ നഗ്നനായി ഹിമാലയത്തില് ചെലവഴിക്കുന്ന വിദ്യുതിനെയാണ് ചിത്രങ്ങളില് കാണുന്നത്.
പൂര്ണ നഗ്നനായി വെള്ളത്തില് നിന്ന് സൂര്യ നമസ്കാരം ചെയ്യുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന വിദ്യുതിനെ ചിത്രങ്ങളില് കാണാം. 14 വര്ഷം മുന്പാണ് താന് ഇത് ആരംഭിച്ചത് എന്നാണ് നടന് പറയുന്നത്. എല്ലാ വര്ഷവും ഏഴ്-10 ദിവസത്തോളം താന് ഒറ്റയ്ക്ക് ചെലവഴിക്കാറുണ്ടെന്നും താരം കുറിക്കുന്നുണ്ട്.
My retreat to the Himalayan ranges - âthe abode of the divineâ started 14 years ago. Before I realised, it became an integral part of my life to spend 7-10 days alone- every year. pic.twitter.com/HRQTYtjk6y
â Vidyut Jammwal (@VidyutJammwal) December 10, 2023
ആഡംബര ജീവിതം വിട്ട് വന്യതയിലേക്ക് ഇറങ്ങുമ്പോള് തനിക്ക് താന് ആരല്ല എന്ന മനസിലാകാറുണ്ട് എന്നാണ് വിദ്യുത് പറയുന്നത്. ഹിമാലയത്തില് നിന്ന് തിരിച്ചെത്തുമ്പോള് പുതിയ ഘട്ടത്തിലേക്ക് കടന്നതുപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും വിദ്യുത് പറയുന്നു.
നിരവധി പേരാണ് നടനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. യഥാര്ത്ഥ ടാര്സന് എന്നായിരുന്നു ഒരാളുടെ കമന്റ്. വളരെ റിഫ്രഷിങ്ങായി അനുഭവപ്പെടുന്നതായും ചിലര് കുറിച്ചു. എന്നാല് അതിനൊപ്പം നിരവധി പേര് വിമര്ശനവുമായി എത്തി. കാമറാമാനൊപ്പമാണോ ഒറ്റയ്ക്ക് പോയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. കാട്ടില് എത്തി മാഗി പാകം ചെയ്ത് കഴിക്കുന്നതിനേയും ഒരു വിഭാഗം വിമര്ശിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

