നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:40 am IST

News Now

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ബി​ഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സ്വപ്ന പദ്ധതിയായ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം വിജയ് ബാബു നടത്തി. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.  മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണെന്നും ആ ആ​ഗ്രഹമാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതിലേക്ക് നയിച്ചതെന്നും വിജയ് ബാബു പറഞ്ഞു. അത് നടക്കാതെ പോയെങ്കിലും ഇപ്പോൾ എല്ലാം ഒത്തുവന്നിരിക്കുകയാണെന്ന് വിജയ് പറഞ്ഞു. ആറുമാസത്തെ മുന്നൊരുക്കങ്ങൾ സിനിമയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലൂസിഫറിന് ശേഷം മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. രതീഷ് അമ്പാട്ടാണ് തീർപ്പ് സംവിധാനം ചെയ്യുന്നത്.  മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേർന്നാണ് നിർമാണം. സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ എന്നിവരാണ് അഭിനയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates