വാക്കു പാലിച്ച് വിജയ് ദേവരക്കൊണ്ട; 100 ആരാധകരെ മണാലിയിലേക്ക് വെക്കേഷന് അയച്ച് താരം; വിഡിയോ

മണാലിയിലേക്കുള്ള അഞ്ച് ദിവസത്തെ ട്രിപ്പാണ് താരം ആരാധകര്‍ക്ക് ഒരുക്കിയത്

വിജയ് ദേവരക്കൊണ്ട/ ചിത്രം; ഫെയ്സ്ബുക്ക്, ആരാധകരുടെ മണാലി യാത്രയിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:17 am IST

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരക്കൊണ്ട. തന്റെ 100 ആരാധകരെ വെക്കേഷന് അയക്കുമെന്ന് താരം നേരത്ത പ്രഖ്യാപിച്ചിരുന്നു. മണാലിയിലേക്കുള്ള അഞ്ച് ദിവസത്തെ ട്രിപ്പാണ് താരം ആരാധകര്‍ക്ക് ഒരുക്കിയത്. അവര്‍ക്കുള്ള ടിക്കറ്റും ഭക്ഷണവുമെല്ലാം താരമാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഭാഗ്യവാന്മാരായ വിജയ് ദേവരക്കൊണ്ട ആരാധകര്‍ മണാലിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. വിഡിയോ പങ്കുവച്ച് താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

ഫ്‌ളൈറ്റില്‍ നിന്ന് ആരാധകര്‍ അയച്ചുകൊടുത്ത വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. താന്‍ ഏറെ സന്തോഷവാനാണെന്നും താരം കുറിച്ചു. രാജ്യത്തിന്റെ പലഭാഗത്തു നിന്നുള്ളവര്‍ക്കാണ് ക്രിസ്തുമസ് ഗിഫ്റ്റായി യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചത്. ദേവരസാന്ത 2022 എന്ന പേരിലാണ് യാത്ര ഒരുക്കിയത്. യാത്രയ്ക്ക് അവസരം ലഭിച്ചവരുടെ വിവരം നേരത്തെ താരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഫെബ്രുവരി 17 മുതല്‍ 20 വരെയായിരിക്കും യാത്ര. 

ആരാധകര്‍ തന്നെയാണ് യാത്രയ്ക്കായുള്ള സ്ഥലം തെരഞ്ഞെടുത്തത്. താരം നടത്തിയ പോളില്‍ 42.5 ശതമാനം പേരും ഇന്ത്യയിലെ മലകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. മണാലിയില്‍ ആരാധകര്‍ക്ക് തങ്ങാനുള്ള റിസോര്‍ട്ടിന്റെ വിവരങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ആഡംബര റിസോര്‍ട്ടാണ് താരം തെരഞ്ഞെടുത്തത്. ലൈഗറാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അനന്യ പാണ്ഡ്യ നായികയായി എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ പ്രതീക്ഷിച്ച വിവരം നേടാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now