
തടിച്ചുകൂടി ആരാധകർ, ബസ്സിന് മുകളില്‍ കയറി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേൽപ്പ്; വിഡിയോ
ഷൂട്ടിങ്ങിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയിൽസ് കോംപ്ലക്സിനു മുൻപിൽ താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നിൽ എത്തി നടൻ വിജയ്. പുതുച്ചേരിയിൽ വച്ചാണ് താരം ആരാധകരെ കണ്ടത്. പുതിയ ചിത്രം ഗ്രേറ്റസ്റ്റ് ഓഫി ദി ഓൾ ടൈംസിന്റെ ചിത്രീകരണത്തിനിടെയാണ് താരം ആരാധകരെ കാണാനെത്തിയത്. ആരാധകരെ അഭിവാദ്യമർപ്പിക്കാനായി താരം നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിൽ കയറി. പുഷ്പ വൃഷ്ടി നടത്തിയാണ് ആരാധകർ താരത്തെ സ്വീകരിച്ചത്.
ഷൂട്ടിങ്ങിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയിൽസ് കോംപ്ലക്സിനു മുൻപിൽ താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീൻ ഷേവ് ലുക്കിലാണ് താരം എത്തിയത്. ബസ്സിന് മുകളിലേക്ക് താരം കയറിയതോടെ ആരാധകർ ആവേശത്തിലായി. കയ്യിൽ കരുതിയിരുന്ന പൂക്കൾ അവർ താരത്തിനു മേലേക്ക് എറിഞ്ഞു. ആരാധകർക്കൊപ്പം സെൽഫി വിഡിയോ പകർത്തിയതിനു ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകർ തടിച്ചുകൂടിയതോടെ പുതുച്ചേരി കടലൂർ റോഡിൽ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേറ്റസ്റ്റ് ഓഫ് ദി ഓൾ ടൈം. ചിത്രത്തിൽ പല ലുക്കുകളിലായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതിനു ശേഷമുള്ള സിനിമയോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുമെന്നും താരം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



