വിക്രം ഒടിടിയിൽ എത്തുന്നു; റിലീസ്  ജൂലൈ എട്ടിന്  

ജൂലൈ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:03 am IST
Edited by :migrator


‍
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തമിഴ് സൂപ്പർതാരം സൂര്യ അതിഥി വേഷത്തിൽ എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. തമിഴിനു പുറമെ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം ആസ്വദിക്കാനാകും. കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിച്ചത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now