'ഗാന രചനയില്‍ നിന്നും പിന്മാറി സിനിമയിലെ വേറെയെന്തെങ്കിലും മേഖലയിലേക്ക് പോകുന്നതാണ് നല്ലത്'

Vinayak Sasikumar
Vinayak Sasikumar
Last Updated :20 October 2026, 1:19 pm IST

News Now

മലയാള സിനിമയിലെ മുന്‍നിര ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. ആരാധകര്‍ ഏറ്റെടുത്ത നിരവധി പാട്ടുകളെഴുതിയിട്ടുള്ള വിനായകിനെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. കേള്‍ക്കുന്നവരുടെ നെഞ്ചിലേക്ക് തറച്ചു കഴിയുന്നതാണ് വിനായകിന്റെ വരികള്‍. ഈയ്യടുത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലും വിനായകിന്റെ പാട്ടുകളുണ്ടായിരുന്നു.

ഇതിനിടെ തന്നെ വിമര്‍ശിച്ചയാള്‍ക്ക് വിനായക് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ബെത്‌ലഹേമിലെ വിനായക് എഴുതിയ വര്‍ണ്ണജാലം എന്ന പാട്ടിനെക്കുറിച്ചുള്ളൊരു പോസ്റ്റിന് ലഭിച്ച കമന്റിനാണ് വിനായക് മറുപടി നല്‍കിയിരിക്കുന്നത്. പാട്ടുമായി ബന്ധപ്പെട്ട രസകരമായ ചരിത്രം പറയുകയായിരുന്നു മലയാളം മൂവി ആന്റ് മ്യുസിക് ഡാറ്റ ബേസ് എന്ന ഗ്രൂപ്പില്‍ മുകേഷ് കുമാര്‍ പങ്കുവച്ച കുറിപ്പ്.

പിന്നാലെ ഒരാള്‍ വിനായകിനെതിരെ സുമ കിരണ്‍ എന്നയാള്‍ രൂക്ഷ വിമര്‍ശനവുമായെത്തുകയായിരുന്നു. ''പാട്ട് തീരെ പോരാ. വിനായക് ശശികുമാറിന്റെ വരികളുടെ കാര്യം പറയേണ്ട. ഇപ്പോഴത്തെ സ്ഥിരം തേര്‍ഡ് റേറ്റ് സൃഷ്ടി. മലയാളസിനിമയില്‍ ഇനിയെന്തിന് പാട്ട്?പ്രബുദ്ധതയാല്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുകയാണ്.'' എന്നായിരുന്നു കമന്റ്.

അധികം വൈകാതെ വിനായക് മറുപടിയുമായെത്തി. ''ശ്ശോ. ഞാന്‍ എഴുതിയ ഒരു പാട്ടും ഇഷ്ടമല്ലേ? അടുത്തതില്‍ ശ്രദ്ധിക്കാം കേട്ടോ'' എന്നായിരുന്നു വിനായകിന്റെ മറുപടി. എന്നാല്‍ കമന്റിട്ടയാള്‍ വിനായകിനെതിരെ ആക്രമണം തുടര്‍ന്നു. ഗാന രചനയില്‍ നിന്നും പിന്മാറി സിനിമയിലെ വേറെയെന്തെങ്കിലും മേഖലയിലേക്ക് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞു. കഞ്ചാവ് പടങ്ങളുടെ ഗാനരചയിതാവ് എന്നും വിനായകിനെ വിളിച്ചു. ഇതോടെ വിനായക് മറുപടിയുമായെത്തി.

''200 സിനിമകള്‍ ആയി. 500 ഇല്‍ കൂടുതല്‍ പാട്ടുകളും. ഇതില്‍ ഒരെണ്ണം പോലും താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വന്നില്ല എന്നത് ദൗര്‍ഭാഗ്യം തന്നെ ആണ്. എന്നാലും എപ്പോഴെങ്കിലും താങ്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാട്ട് എഴുതാന്‍ പറ്റട്ടെ. എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്ന് താങ്കള്‍ പറയുന്നു. ഒരുപക്ഷെ ശരിയായിരിക്കാം. എന്നാലും നോക്കാം. അത്ഭുതങ്ങള്‍ നടന്നാലോ. പിന്നെ പാട്ട് നിര്‍ത്തി വേറെ മേഖലയിലേക്ക് കടക്കുന്ന കാര്യം. സിനിമയിലെ വേറെ മേഖലകളിലേക്ക് വരും വര്‍ഷങ്ങളില്‍ കടക്കുന്നുണ്ട്. പക്ഷെ അത് പാട്ട് നിര്‍ത്തിക്കൊണ്ടാകില്ല. സോറി'' എന്നായിരുന്നു വിനായകിന്റെ മറുപടി.

Summary

Vinayak Sasikumar gives reply to an insulting comment. it called his song Varnajaalam from BKU a third rate song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics