'ഡയലോഗ് തെറ്റിയാല്‍ പുതുമുഖമായ എന്നോട് സോറി സാര്‍ എന്ന് പറയും'; ഇന്ദ്രന്‍സിനെക്കുറിച്ച് വിഷ്ണു അഗസ്ത്യ

എന്നോട് സോറി സാര്‍ എന്ന് പറയും. ഞാനത് കേട്ടിട്ട് ഞെട്ടിപ്പോയി.

Indrans, Vishnu Agasthya
Indrans, Vishnu Agasthya
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :21 ജൂൺ 2026, 3:42 pm IST

ഇന്ദ്രന്‍സിനെക്കുറിച്ചുള്ള നടന്‍ വിഷ്ണു അഗസ്ത്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിഷ്ണു അഗസത്യയുടെ കരിയറിലെ ആദ്യ സിനിമകളില്‍ ഒന്നായ ആളൊരുക്കത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ആളൊരുക്കം.

ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈയില്‍ ഒരു പ്രധാന വേഷത്തില്‍ വിഷ്ണു അഗസ്ത്യയുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സിനൊപ്പമുള്ള അനുഭവം വിഷ്ണു അഗസ്ത്യ പങ്കിട്ടത്.

'ഇന്ദ്രന്‍സേട്ടന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ ആളൊരുക്കത്തില്‍ ഞാന്‍ പുതിയ ആളായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. അതില്‍ അദ്ദേഹത്തിന്റെ ഓപ്പോസിറ്റായി ഡയലോഗ് പറയുന്ന സീനുണ്ട്. സീനില്‍ എന്റെ തോളില്‍ അദ്ദേഹത്തിന്റെ ഫേസ് വച്ചതിന് ശേഷം പരസ്പരം സംസാരിക്കുന്ന രംഗമാണത്. ഡയലോഗ് പറയുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഡയലോഗ് തെറ്റിക്കഴിഞ്ഞാല്‍ എന്നോട് സോറി സാര്‍ എന്ന് പറയും. ഞാനത് കേട്ടിട്ട് ഞെട്ടിപ്പോയി. അദ്ദേഹം ഭയങ്കര പ്രൊഫഷണലാണ്. എല്ലാവരും തൊഴിലെടുക്കാന്‍ വന്നതാണ് എന്ന ബഹുമാനം ചുറ്റുമുള്ള എല്ലാ മനുഷ്യര്‍ക്കും കൊടുക്കാന്‍ പറ്റുന്ന ആളാണ് അദ്ദേഹം' വിഷ്ണു പറയുന്നു.

അതേസമയം ചിന്ന ചിന്ന ആസൈ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ദ്രന്‍സ് നായകനായ ചിത്രത്തിലെ നായിക മധുബാലയാണ്. വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രം കഥ പറയുന്നത് വാരണാസിയുടെ പശ്ചത്തലത്തിലാണ്. അപര്‍ണ ബാലമുരളി, ജാഫര്‍ സാദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

News Now

Summary

Vishnu Agasthya recalls his filming experience with Indrans. They both acted together in Aalorukkam when Vishnu was a beginner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates