'ഇത്ര പെട്ടെന്ന് കരുതിയില്ല; ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു'

വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല

Vishnu prasad, Seema g Nair
വിഷ്ണു പ്രസാദ്, സീമ ജി നായർSource by : ഫെയ്സ്ബുക്ക്
Last Updated :2 May 2025, 2:28 pm IST

സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദിന്റെ വിയോ​ഗത്തിൽ അനുശോചനക്കുറിപ്പ് പങ്കുവച്ച് നടി സീമ ജി നായർ. കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അദ്ദേഹത്തിന്റെ സുഖ വിവരം അന്വേഷിച്ചിരുന്നുവെന്നും സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഷൂട്ടിങ് ഉള്ളതിനാൽ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്തതിന്റെ വിഷമവും സീമ പങ്കുവച്ചിട്ടുണ്ട്.

സീമ ജി നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ്

വിഷ്ണു പ്രസാദ് വിടപറഞ്ഞു...എത്രയോ വർഷത്തെ ബന്ധം ..എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം ..ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം ..അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു ..എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി .കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു .

ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു ..ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു ..പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും ..കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു ..

പക്ഷെ ..ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ)യെ വിളിച്ചു സത്യം ആണോന്നറിയാൻ ..അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി ..പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം ..എനിക്കാണെങ്കിൽ ഇന്നും ,നാളെയും വർക്കും ..അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു ..വിഷ്ണു വിട ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now