താനാണ് ചിത്രം സംവിധാനം ചെയ്തതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു നടന്നിരുന്നു

Unni Mukundan, Vishnu Sasi Shankar
Unni Mukundan, Vishnu Sasi Shankar
Last Updated :23 April 2026, 5:10 pm IST

News Now

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍. നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സുമതി വളവിന്റെ സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍. ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറത്തിന്റേയും സംവിധായകന്‍ വിഷ്ണുവാണ്.

മാളികപ്പുറം സംവിധാനം ചെയ്തത് വിഷ്ണു അല്ലെന്നും ഉണ്ണി മുകുന്ദനാണെന്നും താന്‍ പിന്നീട് മനസിലാക്കിയെന്ന് മുരളി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉണ്ണി മുകുന്ദനെതിരെ വിഷ്ണു ആരോപണം ഉന്നയിച്ചത്. നിലവിലെ വിവാദങ്ങളില്‍ ഉണ്ണി മുകുന്ദന് പങ്കുള്ളതായി സംശയിക്കുന്നുവെന്നാണ് വിഷ്ണു പറയുന്നത്.

''ഉറപ്പിച്ച് പറയുന്നില്ല, പക്ഷെ പിന്നില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയം നിലനില്‍ക്കുന്നുണ്ട്'' എന്നാണ് വിഷ്ണു പറഞ്ഞത്. അതേസമയം മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്ന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിയെന്ന് അഭിലാഷ് പിള്ള പറഞ്ഞു. മാളികപ്പുറത്തിന്റേയും സുമതി വളവിന്റേയും തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള.

''ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങള്‍ ഒക്കെയും അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങള്‍ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെന്‍ഡ് എങ്ങനെ വന്നുവെന്ന് അറിയില്ല' എന്നും അഭിലാഷ് പറഞ്ഞു. ഇറങ്ങിയ സമയം മുതല്‍ താനാണ് ചിത്രം സംവിധാനം ചെയ്തതെന്ന് ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞു നടന്നിരുന്നുവെന്നും അഭിലാഷ് പിള്ള പറഞ്ഞു.

താനും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാരണവും വിഷ്ണു വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് വലിയ കരുതലും പിന്തുണയും നല്‍കിയ വ്യക്തിയായിരുന്നു ഉണ്ണി മുകുന്ദന്‍. അങ്ങനെയല്ലെന്ന് ഒരിക്കലും പറയില്ലെന്നും വിഷ്ണു പറയുന്നു. ''ഞാനും ഉണ്ണിയും തമ്മിലുള്ള പ്രശ്‌നം എന്താണെന്നു വച്ചാല്‍, ഒന്നു രണ്ട് അഭിപ്രായവ്യത്യാസങ്ങള്‍ വന്നപ്പോള്‍ ഞാനത് വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു. ഞാനങ്ങനെ നോ പറയുമെന്ന് അദ്ദേഹം വിചാരിച്ചില്ല. ആ അഭിപ്രായ വ്യത്യാസം ഇപ്പോഴും അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. മറ്റുള്ളവര്‍ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത്'' എന്നാണ് വിഷ്ണു പറയുന്നത്.

Summary

Vishnu Sasi Shankar alleges Unni Mukundan is behind the Sumathi Valavu issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics