'തുടക്കം തന്നെ ഒടുക്കമാകും, ജിഹാദി മോളുടെ സിനിമ കാണില്ല'; വിസ്മയയുടെ സിനിമയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ക്യാംപെയ്ന്‍!

'രാജ്യ വിരുദ്ധരുടെ കൂടെ നിന്ന നിങ്ങളുടെ മകളുടെ സിനിമ കാണില്ല. ആ പൈസ കൊണ്ട് രണ്ട് പൊതിച്ചോര്‍ വാങ്ങി ഏതെങ്കിലും പാവങ്ങള്‍ക്ക് കൊടുത്തോളാം' എന്നായിരുന്നു ഒരു കമന്റ് #VismayaMohanlal

Vismaya Mohanlal in Thudakkam
Vismaya Mohanlal in Thudakkam
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :25 ജൂലൈ 2026, 12:40 pm IST

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമാണ്. ചോദ്യം ചോദിക്കുന്ന പൗരന്മാരെ ജനാധിപത്യ രാജ്യം നേരിടേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നാണ് വിസ്മയ പറഞ്ഞത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയ നേരിട്ടത്. അച്ഛന്‍ മോഹന്‍ലാലിന്റെ പേജിലും നിരവധി പേര്‍ ആക്രമണവുമായെത്തി.

വിസ്മയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് സംവിധായകന്‍ മേജര്‍ രവിയും ആക്ഷേപിച്ചിരുന്നു. എന്നാല്‍ സിനിമാ ലോകത്തു നിന്നും വിദ്യാര്‍ത്ഥി സമരത്തിന് അധികമൊന്നും ശബ്ദമുയരാതിരുന്ന സമയത്തും നിലപാട് പറഞ്ഞ വിസ്മയ്ക്ക് വലിയ കയ്യടികളും ലഭിച്ചു. ഇപ്പോഴിതാ വിസ്മയുടെ സിനിമയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ആഹ്വാനവുമായെത്തിയിരിക്കുകയാണ് ചിലര്‍.

വിസ്മയുടെ അരങ്ങേറ്റ ചിത്രമായ തുടകത്തിന്റെ പുതിയ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് സംഘപരിവാര്‍ അനുകൂലികളും വിദ്യാര്‍ത്ഥി സമരത്തെ എതിര്‍ക്കുന്നവും ബോയ്‌ക്കോട്ട് ആഹ്വാനവുമായെത്തിയത്. രാജ്യദ്രോഹിയായ വിസ്മയയുടെ സിനിമ കാണില്ലെന്നും തുടക്കം തന്നെ ഒടുക്കമാകുമെന്നുമാണ് കമന്റുകള്‍ പറയുന്നത്.

''ഒടുക്കം ആവുമോ, രാജ്യത്തു കലാപം തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന നിന്റെ ജിഹാദി മോളുടെ സിനിമ നമുക്ക് കാണണ്ട. ഭരതീയര്‍ ഇത് കാണില്ല, കൂതറ പടം ആയി മാറട്ടെ. മോളുടെ കയ്യിലിരിപ്പ് ശരിയല്ല.. തുടക്കം ഒരു ഒടുക്കം ആവട്ടെ, രണ്ടു കാലുകള്‍ രണ്ടു വള്ളത്തില്‍ ഒരേ സമയത്ത് ചവിട്ടി നില്‍ക്കുന്ന താങ്കളുടെ മകളല്ലേ? മോശമാകാന്‍ വഴിയില്ല. 'തുടക്ക'മാവട്ടെ, എന്ത് ആയാലും ഈ സിനിമ കാണില്ല, കാണില്ല. എനിക്കെന്റെ ദേശമാണ് വല്ലത്, തുടക്കം തന്നെ മോശമാണ്'' എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

''തുടക്കവും ഒടുക്കവും ഒന്നിച്ചാവാന്‍ ചാന്‍സ് ഉണ്ട്, തുടക്കം തന്നെ മോശമാണ് . രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണ്, സുഡാപ്പികള്‍ പടം കാണുമെന്ന് വെച്ചിട്ടായിരിക്കും സുഡാപ്പികളുടെ പുതിയ ബര്‍ഗര്‍ കലാപം സപ്പോര്‍ട്ട് ചെയ്തത്, സുഡാപ്പികള്‍ ഫേസ്ബുക്കില്‍ മാത്രമേ ഫേക്ക് ഐഡി വെച്ച് കളിക്കത്തുള്ളൂ എന്നുള്ള കാര്യം പുതിയ ആള്‍ക്ക് അറിയത്തില്ലല്ലോ.. നാട്ടില്‍ ഇല്ലാത്തതുകൊണ്ട് കാര്യങ്ങള്‍ ഒന്നും അറിയത്തില്ല. സുഡാപ്പികള്‍ തിയേറ്ററില്‍ പോയി പടം കണ്ടിരുന്നെങ്കില്‍ എന്നെ വലിയ ഇക്കാക്ക 100 കോടി കിട്ടിയേനെ, കൊക്കിന് ജീവന്‍ ഉണ്ടെങ്കില്‍ ഈ പടം ഞങ്ങള്‍ സംഘം പൊട്ടിച്ച് കൈയ്യില്‍ തന്നിരിക്കും'' എന്നും ചിലര്‍ കമന്റ് ചെയ്തു.

''ആദ്യ പടം തന്നെ ഒടുക്കത്തെ പടമാകുമല്ലോ ലാലേട്ടാ, തുടക്കത്തില്‍ തന്നെ നശിക്കാനുള്ള ആശംസകള്‍, രാജ്യ വിരുദ്ധരുടെ കൂടെ നിന്ന നിങ്ങളുടെ മകളുടെ സിനിമ ആര് കാണാന്‍? ഞാന്‍ കാണില്ല. ആ പൈസ കൊണ്ട് രണ്ട് പൊതിച്ചോര്‍ വാങ്ങി ഏതെങ്കിലും പാവങ്ങള്‍ക്ക് കൊടുത്തോളാം, രാഷ്ട്രം ആദ്യം. അത് കഴിഞ്ഞ് സിനിമ. അരാജകവാദികളെ സപ്പോര്‍ട്ട് ചെയ്ത് തുടക്കം കുറിക്കുന്ന മകളുടെ സിനിമയിലെ ഒടുക്കം ആകാതിരിക്കട്ടെ, ഒരു സിനിമക്ക് അപ്പുറം ആണ് ലാലേട്ടാ രാജ്യം. ഒരുപാട് ആഗ്രഹിച്ച സിനിമ ആയിരുന്നു ഇനി കാണില്ല'' എന്നും ചിലര്‍ മോഹന്‍ലാലിനോടായി പറയുന്നുണ്ട്.

അതേസമയം ചിത്രത്തേയും വിസ്മയയേയും പിന്തുണച്ചും നിരവധി പേരെത്തുന്നുണ്ട്. ''സംഘികള്‍ ഏതൊക്കെ പടം എതിര്‍ത്തിട്ടുണ്ടോ അതൊക്കെ ബമ്പര്‍ ഹിറ്റ് അടിച്ച ചരിത്രം ഉണ്ട്. ഏത് വിദേശത്തു പഠിച്ചു വളര്‍ന്നവര്‍ ആയാലും രാഷ്ട്രീയം ഇല്ലേലും, ഒരു ലെഫ്‌റ്റെനെന്റ് കേണല്‍ന്റെ 35 വയസ്സുള്ള മകള്‍ക്ക് മാതൃരാജ്യസ്‌നേഹത്തെ കുറിച്ച് സ്‌പെഷ്യല്‍ കോച്ചിങ് കൊടുക്കേണ്ടതുണ്ടോ? 100 കോടി ഉറപ്പിച്ചു. സംഘം തോല്‍പ്പിക്കും എന്ന് തീരുമാനിച്ച സ്ഥിതിയില്‍ ഇനി വേറെ പരസ്യം വേണ്ടല്ലോ, സംഘം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് തിയേറ്ററില്‍ കാണും. ന്യായത്തിന്റെയും നീതിയുടെയും പക്ഷം ഒരാള്‍ നിന്നാല്‍ അയാള്‍ക്ക് നിലപാട് ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം, ആത്മാഭിമാനം പണയം വെക്കാതെ അഭിമാനത്തോടെ തന്റെ രാഷ്ട്രീയം പറഞ്ഞ് വിസ്മയയ്ക്ക് അഭിനന്ദനങ്ങള്‍'' എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

News Now

Summary

Vismaya Mohanlal's debut movie Thduakkam faces boycott threats. Mohanlal's post on Thudakkam poster gets hate comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates