
'ഞാനുൾപ്പെടെ അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്; പുതുമുഖങ്ങളിൽ വിശ്വാസമുള്ള സംവിധായകരുമുണ്ട്'
ഇത് പുതിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞാണ് നടി മറുപടിയിലേക്ക് കടന്നത്.

ഗോദ എന്ന ടൊവിനോ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതയായ നടിയാണ് വാമിഖ ഗബ്ബി. ബാലതാരമായാണ് വാമിഖ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിരക്കുള്ള നായികയാണിപ്പോൾ വാമിഖ. രാജ്കുമാർ റാവുവിനൊപ്പമെത്തിയ ഭൂൽ ഛക് മഫ് ആണ് വാമിഖയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
ഇപ്പോഴിതാ ഓഡിഷന് പങ്കെടുക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് പറയുകയാണ് ഫിലിം ഫെയർ മാഗസിനോട് വാമിഖ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഏതെങ്കിലും ഓഡിഷനിൽ പങ്കെടുത്തപ്പോൾ പ്രിവ്യലേജുള്ള ഒരാൾക്ക് അവസരം കൂടുതൽ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു വാമിഖയോടുള്ള ചോദ്യം.
ഇത് പുതിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞാണ് നടി മറുപടിയിലേക്ക് കടന്നത്. "വളരെക്കാലമായി ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നെ പോലെ തന്നെ മറ്റുള്ളവരും ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നല്ല ഒരു ഓഡിഷന്‍ നല്‍കിയെങ്കിലും അത് ഫലിച്ചില്ല എന്ന് അവര്‍ക്ക് തോന്നിക്കാണും. ചിലപ്പോള്‍ വിശ്വാസക്കുറവും ഒരു കാരണമാണ്.
യുവ അഭിനേതാക്കളിലും പുതിയ അഭിനേതാക്കളിലുമൊക്കെ ഒരു എഫേര്‍ട്ട് എടുക്കാന്‍ ആളുകള്‍ മടിക്കുന്നു. കൂടുതല്‍ ജനപ്രീതിയുള്ള അല്ലെങ്കില്‍ അറിയപ്പെടുന്ന മറ്റൊരു അഭിനേതാവിന്റെ കൂടെ സുരക്ഷിതമായ വഴിയിലൂടെ പോകാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും, പുതിയ പ്രതിഭകളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സംവിധായകരുമുണ്ട്.
കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, മാഡോക്ക് തുടങ്ങിയ ആളുകള്‍ പുതിയ അഭിനേതാക്കളെയും അവരുടെ ടാലന്റിനെയും പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്."- വാമിഖ ഗബ്ബി പറഞ്ഞു.
ചിലര്‍ക്ക് കഠിനാധ്വാനം ചെയ്യാതെ തന്നെ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതേ അവസരങ്ങള്‍ ലഭിക്കാന്‍ ചിലര്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും നടി പറയുന്നു. താന്‍ കഠിനാധ്വാനം ചെയ്യണമെന്ന് തനിക്കറിയാമെന്നും തനിക്ക് അത് നേടാന്‍ കഴിയുമെന്നും വാമിഖ കൂട്ടിച്ചേര്‍ത്തു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Cinema News: Actress Wamiqa Gabbi talks about movie audition.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



