'നിങ്ങൾ പരിഹസിക്കുന്നതുകൊണ്ടാണ് ഞങ്ങൾ ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്, ഞാനും ചെയ്തിട്ടുണ്ട്'; അഞ്ജലി അമീർ

ഹിജഡ, ഒൻപതു, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ച് പരിഹാസിക്കുന്നതുകൊണ്ടാണ് പലരും ലിംഗമാറ്റ  സർജറി നടത്തുന്നത് എന്നാണ് താരം പറയുന്നത്

അഞ്ജലി അമീർ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST

ട്രാൻസ്ജെന്റർ യുവതി അനന്യ കുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ ലിം​ഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ. ഹിജഡ, ഒൻപതു, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ച് പരിഹാസിക്കുന്നതുകൊണ്ടാണ് പലരും ലിംഗമാറ്റ  സർജറി നടത്തുന്നത് എന്നാണ് താരം പറയുന്നത്. എന്നാൽ അതിനു ശേഷവും പീഡനവും പരിഹാസവും തുടരുകയാണെന്നും അഞ്ജലി പറയുന്നു. താനും ശസ്ത്രക്രി നടത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

'ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് , ഒസ്സു , രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ  സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ ...?'- താരം കുറിച്ചു. 

താരത്തിന്റെ പോസ്റ്റിന് താഴെ ശസ്ത്രക്രിയ പ്രകൃതി വിരുദ്ധമാണെന്നും പണംതട്ടാനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് എന്ന ആരോപണവുമായി ഒരാൾ എത്തി. അയാൾക്കുള്ള മറുപടിയായിട്ടാണ് താൻ ശസ്ത്രക്രിയ നടത്തിയെന്ന് താരം തുറന്നു പറഞ്ഞത്. 'ഞാൻ ചെയ്ത വ്യെക്തിയാണ് ഇപ്പോൾ എനിക്ക് പ്രോബ്ലം ഒന്നുമില്ല സർജറി ഓക്കേ ആണ്' - എന്നാണ് താരം കുറിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now