
'അത് എനിക്ക് വലിയ വേദനയുണ്ടാക്കി'; പിറന്നാൾ ദിനത്തിൽ ആരാധകരെ കാണുന്നത് നിർത്തി, കാരണം പറഞ്ഞ് യഷ്
പിന്നീട് ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായെന്നും യഷ് പറഞ്ഞു.

പിറന്നാൾ ദിനത്തിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കാനായി ആരാധകർ അവരുടെ വീടിന് ചുറ്റും തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തിൽ വീടിന് പുറത്ത് തടിച്ചു കൂടുന്ന ആരാധകരെ കാണുന്നത് താൻ നിർത്തിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ യഷ്.
'ആപ് കി അദാലത്ത്' എന്ന പരിപാടിയിലാണ് താരം ആരാധകരുടെ അമിതാവേശം മൂലം തനിക്ക് അനുഭവപ്പെട്ട ഭയത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. താൻ സിനിമയിൽ വളർന്നു വരുന്ന കാലത്ത് ആരാധകരുടെ സ്നേഹം വലിയ സന്തോഷം നൽകിയിരുന്നുവെന്നും, എന്നാൽ പിന്നീട് ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായെന്നും യഷ് പറഞ്ഞു.
ജന്മദിനമായ ജനുവരി 8-ന് ആരാധകരെ കാണുന്നത് ഒഴിവാക്കാനുള്ള കാരണം ഇത്തരം സംഭവങ്ങളാണ്. ആരാധകർ തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങളെ കാണാനായി സമയം കളയരുതെന്നും പകരം സ്വന്തം ജീവിതത്തിൽ എന്തെങ്കിലും വലുത് നേടാൻ ശ്രദ്ധിക്കണമെന്നുമാണ് യഷ് പറഞ്ഞു.
കടുത്ത ആരാധന മൂലം ഒരു ആരാധകൻ ജീവനൊടുക്കിയ സംഭവം വലിയ വേദന ഉണ്ടാക്കിയെന്നും എന്നാൽ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ താൻ പ്രവർത്തിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും താരം വ്യക്തമാക്കി. ടോക്സിക് ആണ് യഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Yash talks about his birthday and fans celebration.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനെയും അമ്മയെയും ഒരു മുറിയിൽ പൂട്ടിയിട്ടു, കരയിപ്പിച്ചത് അങ്ങനെ'; 'കാഴ്ച'യിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് യഷ് മാളവ്യ

'കൊച്ചുണ്ടാപ്രി അല്ലേ അത്! വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും മമ്മൂക്ക ചോദിച്ചു'; യഷ് മാളവ്യ പറയുന്നു



