എന്റെ ഉറ്റസുഹൃത്ത് പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

പ്രിയ വാര്യറും സുഹൃത്തും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST

News Now

 
നടി പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളിൽ പ്രിയക്കൊപ്പം നിറഞ്ഞു നിൽക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. സ്കൂൾ കാലഘട്ടം മുതലുള്ള പ്രിയയുടെ ഉറ്റ സുഹൃത്തായ ഹൃഷിഖ്. മേക്കപ്പ് ആർട്ടിസ്റ്റായ സുഹൃത്തു തന്നെയാണ് പ്രിയയെ ഒരുക്കിയത്. കൂടാതെ ചിത്രങ്ങൾ പകർത്തിയതും അദ്ദേഹം തന്നെയാണ്. 

ബ്ലാക്ക് ഡീപ്പ് നെക്ക് ​വസ്ത്രത്തിലാണ് പ്രിയ ചിത്രങ്ങളിൽ. ഐ മേക്കപ്പിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റേറ്റ്മെറ്റ് മേക്കപ്പാണ് നൽകിയിരിക്കുന്നത്. എന്റെ ഉറ്റസുഹൃത്ത് പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതതെ ഹൃഷിഖും പ്രിയയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറു വർഷം നീണ്ട ഇരുവരുടേയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 

Story image

കുറിപ്പ് വായിക്കാം; ആറ് വർഷം മുൻപാണ് നീ നടിയാകുന്നതും ഞാൻ ഡിസൈനറാകുന്നതും നമ്മൾ സ്വപ്നം കണ്ടു തുടങ്ങിയത്. നമ്മൾ ആ​ഗ്രഹിച്ചതുപോലെ ആയില്ലെങ്കിലും നമ്മൾ ശരിയായ പാതയിലാണ് എന്നത് എന്ന് അറിയുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. നമ്മൾ ചെയ്തതും എത്തിപ്പെട്ടതും സ്വപ്നം കാണുന്നതുമായ എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു. സ്കൂളിൽ നിന്ന് എന്നെ പുറത്താക്കിയ ആ സമയത്തെക്കുറിച്ച് ഞാൻ ഓർക്കുന്നു. അന്ന് മുഴുവൻ സ്കൂളും എന്നെക്കുറിച്ച് സംസാരിക്കുമ്പോൾ നീ ഒരാൾ മാത്രമാണ് എന്റെ അടുത്തുവന്ന് സംസാരിച്ചത്. എനിക്കൊപ്പമുണ്ടാകുമെന്നും നീ പറഞ്ഞു. ആറു വർഷമായി നീ ആ വാക്കു പാലിക്കുകയാണ്. എനിക്ക് നിന്നോട് നന്ദിയുണ്ട്. ഐ ലവ് യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates