അപരന്‍ തൊട്ടുമുന്നില്‍; അമ്പരന്ന് ജോജു; വീഡിയോ

സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് നിറഞ്ഞ ചിരിയോടെയാണ് ജോജു സ്വീകരിച്ചത്

Last Updated :20 January 2024, 8:00 am IST
Edited by :migrator

പച്ച ഷര്‍ട്ട് ധരിച്ച് അലസമായി നടന്ന് വരുന്ന ആളെ കണ്ട് ജോജു ജോര്‍ജ് ശരിക്ക് ഞെട്ടി. ഒറ്റനോട്ടത്തില്‍ അത് താനല്ലെന്ന് ആരും പറയില്ല. കുറച്ച് പൊക്കം കുറവുണ്ട്. അതുകൂടി ഉണ്ടായിരുന്നെങ്കില്‍ ജോജു തന്നെ. കഴിഞ്ഞ ദിവസം സിനിമ ക്യാമ്പില്‍ എത്തിയ ജോജു ജോര്‍ജിനെ സംഘാടകര്‍ ഞെട്ടിച്ചത് തന്റെ അപരനെ കാണിച്ചാണ്. സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് നിറഞ്ഞ ചിരിയോടെയാണ് ജോജു സ്വീകരിച്ചത്. 

ക്യാംപിലെ മെമ്പറായ ഷംനാസ് എന്ന വ്യക്തിയാണ് ജോജുവിന് മുന്നില്‍ ജോസഫായി എത്തിയത്. ജോജു നായകനായി എത്തിയ ജോസഫിലെ കഥാപാത്രത്തിന്റെ നടപ്പും വസ്ത്രധാരണവുമെല്ലാം അതേപോലെ പകര്‍ത്താന്‍ ഷംനാസിന് സാധിച്ചു. തന്റെ അപരനെ ആലിംഗനം ചെയ്താണ് ജോജു സ്വീകരിച്ചത്. എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അപരന്‍ തോട്ടുമുന്നില്‍; അമ്പരന്ന് ജോജു; വീഡിയോ