കല്യാണത്തിന്റെ ഒഡിയോ ലോഞ്ച് കടലിനടിയില്‍ 

സമുദ്രസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരത്തില്‍ ഒരു ഓഡിയോ ലോഞ്ച് പദ്ധതിയിടുന്നതിന് പിന്നിലെ കാരണമെന്ന് രാജേഷ്

Last Updated :20 January 2024, 12:09 am IST
Edited by :migrator

മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന കല്ല്യാണം എന്ന പുതിയ ചിത്രം വ്യത്യസ്തമായ ഓഡിയോ ലോഞ്ചിനായുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ ഓഡിയോ അവതരിപ്പിക്കുന്നത് വെള്ളത്തിനടയിലായിരിക്കുമെന്നാണ് സംവിധായകന്‍ രാജേഷ് നായര്‍ പറയുന്നത്. സമുദ്രസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരത്തില്‍ ഒരു ഓഡിയോ ലോഞ്ച് പദ്ധതിയിടുന്നതിന് പിന്നിലെ കാരണമെന്ന് രാജേഷ് പറഞ്ഞു. ഓഡിയോ റിലീസ് ദിനത്തില്‍ രാജേഷിനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ശ്രാവണും വര്‍ഷ ബോല്ലമ്മയും സംഗീത സംവിധായകന്‍ പ്രകാശ് അലക്‌സും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീന്തും.

' സമുദ്ര സംരക്ഷണത്തെകുറിച്ച് വളരെ കാലമായി കേട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ആ സമയത്താണ് ബോണ്ട് സഫാരി കോവളം ടീം ഇതേ ആവശ്യവുമായി സമീപിക്കുന്നത്. അപ്പോള്‍ ഓഡിയോ ലോഞ്ച് പരിപാടി കടല്‍തീരത്തുവച്ച് നടത്താനും അതിന് ശേഷം നീന്തി സമുദ്രത്തിന്റെ അടിത്തട്ട് വൃത്തിയാക്കാനും തീരുമാനിക്കുകയായിരുന്നു', രാജേഷ് പറഞ്ഞു. 

നാളെയാണ് കല്ല്യാണത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുക. ബോണ്ട് സഫാരി കോവളം, ഉദയ സമുദ്രാ ബീച്ച് റിസോര്‍ട്ട് കോവളം, ഓഷ്യന്‍ ലൗ എന്നിവരോടൊപ്പം സഹകരിച്ചാണ് പരിപാടി നടത്തുക. 

അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ന്റെ കന്നിചിത്രമാണ് കല്ല്യാണം. ചിത്രത്തില്‍ ശ്രാവണോടൊപ്പം മുകേഷ്, ശ്രീനിവാസന്‍, ആശാ അരവിന്ദ്, മാലാ പാര്‍വതി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ധര്‍മജന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സോള്‍ട്ട് മാംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കല്യാണത്തിന്റെ ഒഡിയോ ലോഞ്ച് കടലിനടിയില്‍