ഗുരുവായൂരില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; ചിത്രങ്ങള്‍

ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്

Last Updated :20 January 2024, 8:01 am IST
Edited by :migrator

നടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. ഇട്ടിമാണി മേയ്ന്‍ ഇന്‍ ചൈനയുടെ ഷൂട്ടിങ് തിരക്കിനിടയിലാണ് മോഹന്‍ലാല്‍ ദര്‍ശനത്തിന് എത്തിയത്.  ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

ലൂസിഫര്‍ മികച്ച വിജയമായതിന് പിന്നാലെ ഭാര്യ സുചിത്രയ്‌ക്കൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു മോഹന്‍ലാല്‍. അതിന് ശേഷമാണ് ഇട്ടിമാണിയുടെ സെറ്റില്‍ എത്തുന്നത്. ചിത്രത്തില്‍ തൃശൂര്‍കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിരുന്നു. താരമുട്ടുകൊണ്ട് തുലാഭാരം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; ചിത്രങ്ങള്‍