വാര്‍ത്തകള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.

Last Updated :20 January 2024, 12:17 am IST

News Now

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ മലയാളികളുടെ ചര്‍ച്ചാവിഷയം. ഈ വാര്‍ത്തകള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്തകളെ നിഷേധിക്കുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച്ചയായിരുന്നു  നടന്നത്. സ്ഥാനാര്‍ഥിയാകുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും ജോലി ചെയ്‌തോട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മോദിയെ കാണാന്‍ ചെന്നതാണ് അദ്ദേഹം. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ എന്റെ ജേലി ചെയ്‌തോട്ടെ: വാര്‍ത്തകള്‍ നിഷേധിച്ച് മോഹന്‍ലാല്‍