നടിയുടെ മൂന്നാം വിവാഹമാണിത്

Last Updated :20 January 2024, 8:25 am IST

News Now

സിനിമ സീരിയൽ താരം വനിത വിജയകുമാര്‍ വിവാഹിതയാകുന്നു. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റർ പീറ്റര്‍ പോള്‍ ആണ് വരന്‍. ചെന്നൈയില്‍ വച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നടിയുടെ മൂന്നാം വിവാഹമാണിത്. തമിഴ് നടൻ വിജയകുമാറിന്റെ മകളാണ്.

1995 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖയിലൂടെ വിജയുടെ നായികയായാണ് വനിത സിനിമ മേഖലയിലേക്ക് എത്തുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. തുടർന്ന് സിനിമ വിട്ട താരം വീണ്ടും വാർത്തയിൽ നിറയുന്നത് തമിഴ് ബി​ഗ് ​ബോസ് മൂന്നാം സീസണിലൂടെയാണ്.

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടി വനിത വിജയകുമാർ വിവാഹിതയാകുന്നു