
പ്രണയിച്ച് പേളിയും ശ്രീനിഷും; പേളിഷ് വീഡിയോ കാണാം
ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പേളി. അഭിനയിക്കുന്നതിനൊപ്പം പാട്ട് പാടിയിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും പേളിയാണ്
പേളി മാണിയ്ക്കും ശ്രീനിഷിനും ഇനി പ്രണയത്തിന്റെ നാളുകളാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മ്യൂസിക്കല്‍ ആല്‍ബം പേളിഷ് പുറത്തിറക്കി. ഇരുവരും തകര്‍ത്ത് പ്രണയിക്കുന്ന ആല്‍ബത്തിന് ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തിറക്കിയ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.
ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പേളി. അഭിനയിക്കുന്നതിനൊപ്പം പാട്ട് പാടിയിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും പേളിയാണ്. ശരത് ഡേവിസാണ് വെബ് സീരീസായി ഇറങ്ങുന്ന മ്യൂസിക്കല്‍ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഇതള്കള് എന്നെ തഴുകിയ എന്നു തുടങ്ങുന്ന തമിഴ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെസിന് ജോര്‍ജാണ്. ഇരുവരും പ്രണയത്തിലായി നാല് മാസം തികയുന്നവേളയിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ഇരുവരുടേയും വിവാഹ വാര്‍ത്ത പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഇടയിലേക്കാണ് ആല്‍ബം എത്തുന്നത്. ഉടന്‍ തന്നെ ഇരുവരുടേയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായിരുന്ന ഇരുവരുടേയും പ്രണയം ആരാധകര്‍ തുടക്കം മുതല്‍ ആഘോഷമാക്കിയിരുന്നു. ആരാധകര്‍ക്കായി ഒരു വാര്‍ത്താ താന്‍ കരുതിവച്ചിട്ടുണ്ടെന്ന് പേളി കഴിഞ്ഞദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാഹനിശ്ചയം സംബന്ധിക്കുന്ന വിവരമായിരിക്കും താരം പുറത്തുവിടുക എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


