
പ്രശസ്ത നടന് വിന്‍സെന്റ് മാര്‍സെല്ലോ അന്തരിച്ചു
കാന്‍സര്‍ രോഗത്തെ അതിജീവിച്ച നടന് 2009മുതല്‍ മറവിരോഗത്തിന് ചികിത്സ തേടിയിരുന്നു

പ്രശസ്ത ഹോളിവുഡ് നടന് വിന്‍സെന്റ് മാര്‍സെല്ലോ അന്തരിച്ചു. 68 വയസ്സായിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ ഭാര്യ ലൊറേലിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
കാന്‍സര്‍ രോഗത്തെ അതിജീവിച്ച നടന് 2009മുതല്‍ മറവിരോഗത്തിന് ചികിത്സ തേടിയിരുന്നു. ട്വിറ്ററിലൂടെയാണ് ലൊറേലി ഭര്‍ത്താവിന്റെ മരണവാര്‍ത്ത പങ്കുവച്ചത്. അദ്ദേഹത്തെ അറിയുന്നവരെ നേരിട്ട് വിളിച്ച് മരണം അറിയിക്കാത്തതില്‍ ക്ഷമ ചോദിച്ച ലൊറേലി തന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും ട്വിറ്റില്‍ കുറിച്ചു.
1970 മുതല്‍ അഭിനയരംഗത്തുള്ള താരം ജെയിംസ് ബോണ്ട് സീരീസിലെ രണ്ട് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. ദി സ്പൈ ഹൂ ലവ്ഡ് മീ, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. 990 പുറത്തിറങ്ങിയ 'ദി വിച്ചസ്' എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്.
പിന്നീട് സൂപ്പര്മാന്, പ്ലാനറ്റ് 51 തുടങ്ങിയവയിലും താരം ശ്രദ്ധേയനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


