News Now
ഗര്‍ഭകാലം ആഘോഷമാക്കുകയാണ് എമി ജാക്‌സണ്‍. സിനിമയില്‍ നിന്ന് മാറി യാത്രകളും ആഘോഷവും ഫോട്ടോഷൂട്ടുമെല്ലാമായി സന്തോഷത്തിന്റെ ദിനങ്ങള്‍. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവനുമൊപ്പവുമാണ് എമിയുടെ യാത്രകള്‍. ഏഴാം മാസത്തിലേക്ക് കടന്നിട്ടും ഇതിന് മാറ്റമില്ല. കാമുകന്‍ ജോര്‍ജ്ജ് പനയോട്ടുവുമൊത്ത് ഇറ്റലിയിലേക്ക് യാത്ര പോയിരിക്കുകയാണ് എമി. നിറവയറുമായി കട്ടിലില്‍ ഇരിക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചതിന് പിന്നാലെ എമിയും ജോര്‍ജും വിവാഹ നിശ്ചയം ഗംഭീരമായി ആഘോഷിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ഉടനെ വിവാഹം ഉണ്ടാകും എന്നായിരുന്നു വിവരം. എന്നാല്‍ കുഞ്ഞ് പിറക്കുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
ആരാധകര്‍ക്കായി നിരവധി ചിത്രങ്ങളാണ് എമി പങ്കുവെക്കുന്നത്. യാത്രകള്‍ക്കൊപ്പം തന്റെ ഫിറ്റ്‌നസിലും എമി കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. നിറവയറുമായി ജിമ്മില്‍ ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





