ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്റര്‍നെറ്റിലെത്തി

Last Updated :19 January 2024, 11:55 pm IST
Edited by :migrator

ബാഹുബലി 2ന്റെ തമിഴ് പതിപ്പ് ഇന്‍ര്‍നെറ്റില്‍. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്റര്‍നെറ്റിലെത്തി. ഇന്നലെ പത്തുമണിക്ക് തമിഴ് പതിപ്പ് റിലീസാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നം കാരണം തമിഴ് പതിപ്പ് റിലീസ് ചെയ്യാന്‍ സാധിച്ചില്ല. പകരം തമിഴ് നാട്ടിലെ പല കേന്ദ്രങ്ങളിലും തെലുങ്ക് പതിപ്പാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. 

സിനിമ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിടുന്നതിന് മാധ്യമങ്ങള്‍ക്ക് കര്‍ശമനായ വിലക്കുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. സൈറ്റുകള്‍ ബ്ലോക് ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. 


അതേസമയം ബാഹുബലിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ ബാഹുബലിയെ കൊണ്ടാടുമ്പോള്‍ ചിലര്‍ പറയുന്നത്  ഒന്നാം ഭാഗത്തിനൊപ്പം എത്തില്ല രണ്ടാം ഭാഗം എന്നാണ്. പ്രഭാസിന്റെ ഒണ്‍മാന്‍ ഷോയാണ് ചിത്രത്തില്‍ എന്നും ചിലര്‍ ആക്ഷേപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍ Samakalika Malayalam-Latest Filim News