ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ വലത് കാലിലെ പരിക്കാണ് ലക്ഷ്മിയെ വലയ്ക്കുന്ന ഒന്ന്

Last Updated :20 January 2024, 12:20 am IST

News Now

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നു. പരിക്കുകള്‍ ഭേദമായി തുടങ്ങിയതോടെ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 

ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ വലത് കാലിലെ പരിക്കാണ് ലക്ഷ്മിയെ വലയ്ക്കുന്ന ഒന്ന്. അത് കൂടി ഭേദമായാല്‍ അവര്‍ പൂര്‍ണ ആരോഗ്യവതിയാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിക്ക് ഇപ്പോള്‍ ബുദ്ധിമുട്ടില്ല. ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ലക്ഷ്മിക്ക് ഒപ്പമുണ്ട്. ഒരു മാസം മുന്‍പ്, ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല മരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സയിലിരിക്കെ ബാലഭാസ്‌കറും മരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങുന്നു, ആശുപത്രി വിട്ടു