നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി.

Last Updated :20 January 2024, 8:31 am IST

News Now

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി. റിയയ്ക്ക് ബോംബെ ഹൈക്കോടതി ബുധാനാഴ്ച രാവിലെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം റിയയുടെ സഹോദരന്‍ ഷോവിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബൈ തലോജ ജയിലിലും എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമായിരുന്നു. റിയയ്ക്കു പുറമേ ഇതേ കേസില്‍ അറസ്റ്റിലായ സാമുവല്‍ മിറാന്‍ഡ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി. അബ്ദുല്‍ ബാസിതിന്റെ ജാമ്യാപേക്ഷ തള്ളി.

സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറന്‍സിക് സംഘവും ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി (വീഡിയോ)