സലീംകുമാറിന്റെ ചിത്രത്തില്‍ നായകന്‍ ജയറാം

കഥ തുടരുന്നു, ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും മംമ്തയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

Last Updated :19 January 2024, 11:58 pm IST
Edited by :migrator

കറുത്ത ജൂതന് ശേഷം നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമും മംമ്തയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം പരിപൂര്‍ണ എന്റര്‍ടൈനറായിരിക്കും. കഥ തുടരുന്നു, ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും മംമ്തയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നര്‍മ്മം അത്യാവശ്യത്തിന് കൈകാര്യം ചെയ്യുന്ന ഫാമിലി എന്റര്‍ടൈനറായിരിക്കും ചിത്രമെന്ന് സലിംകുമാര്‍ പറയുന്നു. 

Story image

വിനായകന്‍, ശ്രീനിവാസന്‍, നെടുമുടി വേണു, മാമൂക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ക്കൊപ്പം സലിംകുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനിയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ 20ന് ആരംഭിക്കും. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ കറുത്ത ജൂതന്‍ ഈ മാസമാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചതും സലിം കുമാര്‍ തന്നെയായിരുന്നു. ഈ ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സലിം കുമാറിന് ലഭിക്കുകയുണ്ടായി.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സലീംകുമാറിന്റെ ചിത്രത്തില്‍ നായകന്‍ ജയറാം