സ്വാതി റെഡ്ഡി വിവാഹിതയായി: ചിത്രങ്ങള്‍ കാണാം

പൈലറ്റ് ആയ വികാസ് ആണ് വരന്‍.

Last Updated :20 January 2024, 12:17 am IST
Edited by :migrator

അഞ്ച് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ നടി സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റ് ആയ വികാസ് ആണ് വരന്‍. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും. മലയാളത്തില്‍ ആമേന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സ്വാതി റെഡ്ഡി ശ്രദ്ധിക്കപ്പെടുന്നത്. 

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി.

Story image

മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ് ജക്കാര്‍ത്തയിലാണു താമസിക്കുന്നത്. അഞ്ചു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

Story image

മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളിലും നടി അഭിനയിച്ചു. പിന്നീട് 2016 മുതല്‍ സ്വാതി സിനിമയില്‍നിന്നു വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ ബബ്‌ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സ്വാതി റെഡ്ഡി വിവാഹിതയായി: ചിത്രങ്ങള്‍ കാണാം