
രഹസ്യമായി സ്ത്രീയുടെ വീഡിയോ ചിത്രീകരിച്ചു,യുവാവിന് അബുദാബി കോടതി 30,000 ദിർഹം പിഴ ചുമത്തി
സ്വകാര്യതാ സംരക്ഷണം ഉറപ്പാക്കാൻ വിധി ഊന്നിപ്പറയുന്നു.

അബുദാബി: സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിന് പിഴ ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. 10,000 ദിർഹം പിഴയ്ക്ക് പുറമേ 20,000 ദിർഹം സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ആണ് അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടത്.
എമറാത്ത് അൽ യൂമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്ത്രീയുടെ സ്വകാര്യത ലംഘിച്ചതിന് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി വിധി സിവിൽ ഫാമിലി കോടതി ശരിവച്ചു. 10,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. പിഴയും നഷ്ടപരിഹാരവും ഒരുമിച്ച് 30,000 ദിർഹമാണ് യുവാവ് നൽകേണ്ടത്.
കോടതി രേഖകൾ പ്രകാരം, മാന്യതയ്ക്ക് നിരക്കാത്തതും തന്നെ മനഃക്ലേശം ഉണ്ടാക്കിയതുമായ പ്രവൃത്തിയാണ് രഹസ്യമായി ക്യാമറയിൽ പകർത്തിയതെന്ന് കാണിച്ച് സ്ത്രീ സിവിൽ കേസ് ഫയൽ ചെയ്തു. മുൻ ക്രിമിനൽ ശിക്ഷാവിധി യുവാവ് കുറ്റക്കാരനാണെന്ന് സ്ഥാപിച്ചുവെന്നും അത് സിവിൽ നടപടികളിൽ നിയമപരമായ സാധുത വഹിക്കുന്നുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
മറ്റുള്ളവർക്ക് ദോഷം വരുത്തുന്നവർ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് സിവിൽ നിയമം അനുശാസിക്കുന്നതിനാൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഈ സംഭവം തന്റെ സമൂഹത്തിൽ തന്നെ കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ സ്ത്രീ അനുഭവിച്ച മാനസിക ക്ലേശം, അന്തസ്സിന്റെ നഷ്ടം, എന്നിവ ഇത് ചൂണ്ടിക്കാണിച്ചു. .
നഷ്ടപരിഹാരത്തിന് പുറമേ, നിയമപരമായ ചെലവുകളും ഫീസും ആ യുവാവ് നൽകാനും കോടതി ഉത്തരവിട്ടു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Gulf News:Abu Dhabi Civil Family Court has ordered a young man to pay Dh20,000 in compensation to a woman after he filmed her without her consent, in addition to a Dh10,000 fine
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


