95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

യോഗ്യരായ വിദ്യാർഥികൾക്ക് പ്രത്യേക കൗണ്ടറിലൂടെ കാർഡ് ലഭ്യമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

Abu Dhabi Hafilat Card
Abu Dhabi Rewards Top Students with One-Year Free Hafilat Card.
Edited by :Joice Daniel
Last Updated :29 ഓഗസ്റ്റ് 2026, 10:31 pm IST

അബുദാബി: കഴിഞ്ഞ അധ്യയന വർഷത്തിൽ  മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവുമായി അബുദാബി. പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഹാഫിലാത്ത് കാർഡ് ഒരു വർഷത്തേക്ക് വിദ്യാർഥികൾക്ക് സൗജന്യമായി നൽകും. അബുദാബി മൊബിലിറ്റി ആണ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

2025–2026 അധ്യയന വർഷത്തിൽ 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ അബുദാബി എമിറേറ്റിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ആണ് അവസരം. മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന്റെയും അവരുടെ തുടർ യാത്രകൾക്ക് പിന്തുണ നൽകുന്നതിന്റെയും ഭാഗമായാണ് നടപടി. യോഗ്യരായ വിദ്യാർഥികൾക്ക് പ്രത്യേക കൗണ്ടറിലൂടെ കാർഡ്  ലഭ്യമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

അബുദാബി എമിറേറ്റിനുള്ളിലെ ബസുകളിലും വിവിധ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസുകളിലും ഹാഫിലാത്ത് കാർഡ് ഉപയോഗിക്കാം. വിദ്യാർഥികൾക്ക് നൽകുന്ന കാർഡിന് സാധാരണയായി 5 ദിർഹമാണ് ഈടാക്കുന്നത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഇത് സൗജന്യമായി ലഭിക്കും.

News Now

Summary

Abu Dhabi Rewards Top Students with One-Year Free Hafilat Card.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates