'ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; വ്യാജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്

Don’t Pay: Kuwait MOI Warns of Fake Traffic Fine Scams
എഐ ട്രാഫിക് ക്യാമറ
Edited by :Amal Joy
Last Updated :28 ഓഗസ്റ്റ് 2026, 12:43 pm IST

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങളില്‍ പിഴ അടക്കാനുണ്ടെന്ന പേരില്‍ വരുന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളില്‍ പിഴ അടക്കാനുണ്ടെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളിലും ഇത്തരം വെബ്‌സൈറ്റുകള്‍ക്കു, എതിരെയാണ് മുന്നറിയിപ്പ്. ഉത്തരം സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളിലോ വെബ്സൈറ്റുകളിലോ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം പറഞ്ഞു.

സ്പീഡ് റഡാര്‍ വഴി ട്രാഫിക് നിയമലംഘനം കണ്ടെത്തിയെന്നും 48 മണിക്കൂറിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ അധിക പിഴ ചുമത്തുമെന്നും വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ്. നിയമ നടപടി, കനത്ത പിഴ, ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍, വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ തടയും എന്നിങ്ങനെയാണ് സന്ദേശങ്ങളില്‍ പറയുന്നത്.

ഇത്തരം സന്ദേശങ്ങളും വെബ്സൈറ്റുകളും വ്യാജമാണെന്നും ഗതാഗത നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനും പണമടയ്ക്കുന്നതിനും അംഗീകൃത സര്‍ക്കാര്‍ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. സംശയാസ്പദമായ ലിങ്കുകള്‍ അല്ലെങ്കില്‍ അനൗദ്യോഗിക വെബ്സൈറ്റുകള്‍ വഴി വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

News Now

Summary

Kuwait MOI Warns of Fake Traffic Fine Scams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates