ശമ്പളം വരുന്ന ദിവസം തന്നെ അക്കൗണ്ട് കാലിയാകും; പുതിയ സാമ്പത്തിക തട്ടിപ്പ്, ജാഗ്രത

fraud case
പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :27 ജൂലൈ 2026, 5:59 pm IST

ദുബൈ: ശമ്പളം അക്കൗണ്ടില്‍ വരുന്ന ദിവസങ്ങളില്‍ രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

വ്യാജ ഓഫറുകളും ലിങ്കുകളും നല്‍കി പണവും വ്യക്തിഗത വിവരങ്ങളും കവരുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഔദ്യോഗികവും വിശ്വസനീയവുമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്താനും വാഗ്ദാനങ്ങളില്‍ വീഴരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.

വ്യാജ വസ്തു പരസ്യങ്ങള്‍, വിസ സേവനങ്ങള്‍, ജോലി വാഗ്ദാനങ്ങള്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ആഡംബര വാച്ചുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. ബാങ്ക് വിവരങ്ങള്‍, പാസ്വേഡ്, ഒടിപി എന്നിവ ആരോടും പങ്കുവെക്കരുതെന്നും മുന്‍കൂറായി പണം നല്‍കരുതെന്നും പൊലീസ്

മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8002626 എന്ന നമ്പറിലോ, 2828 ലേക്ക് എസ്എംഎസ് അയച്ചോ, aman@adpolice.gov.ae എന്ന ഇമെയില്‍ വഴിയോ 'അമാന്‍' സേവനത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.

News Now

Summary

Abu Dhabi Police warn residents of salary-day online scams and fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics