
ഫോണ്‍ മരവിപ്പിച്ച് തട്ടിപ്പ്; കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?, വഴികള്‍
ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം ഉണ്ടാക്കുന്നതിന് മുന്‍പ് തന്നെ മറ്റൊരു തട്ടിപ്പ് വരുന്നത് അധികൃതര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു തട്ടിപ്പ് രീതിയാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍മീഡിയ പരസ്യത്തിലോ പരിചയമില്ലാത്ത ലിങ്കിലോ ക്ലിക്ക് ചെയ്ത ശേഷം ഫോണ്‍ പെട്ടെന്ന് ഹാങ് ആവുന്നത് ഒരു സാധാരണ സാങ്കേതിക തകരാര്‍ ആണെന്ന് തോന്നാം. ഫോണ്‍ സാങ്കേതികമായി തകരാറിലായതാണെന്ന് കരുതിയിരിക്കുമ്പോഴാണ് തട്ടിപ്പുകാര്‍ അടുത്ത നീക്കം നടത്തുന്നത്. ഫോണിന്റെ സ്ക്രീന്‍ ഫ്രീസ് ആകുന്നത് യഥാര്‍ഥ പ്രശ്നമല്ല. മറിച്ച് ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പുകാരുടെ തന്ത്രമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഫോണിലോ ബാങ്കിങ് ആപ്പിലോ അക്കൗണ്ടിലോ എന്തോ സാങ്കേതിക തകരാറുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങളോ പരസ്യങ്ങളോ ഉപഭോക്തൃ സേവന പ്രതിനിധികളെന്ന വ്യാജേന ഫോണ്‍ വിളിക്കുകയോ ചെയ്യുന്നു. തുടര്‍ന്ന് റിവാര്‍ഡുകള്‍, ക്യാഷ്ബാക്ക്, വെരിഫിക്കേഷന് അല്ലെങ്കില്‍ സര്‍വീസ് ആപ്പ് എന്ന പേരില്‍ ഒരു എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്ന തരത്തിലാണ് തട്ടിപ്പ്.
ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പല തരത്തിലുള്ള അനുമതികള്‍ നല്കാന് അത് ആവശ്യപ്പെട്ടേക്കാം. എസ്എംഎസ്, കോള്‍, നോട്ടിഫിക്കേഷന്‍ ആക്സസുകള്‍ തുടങ്ങിയ സൗകര്യങ്ങളിലേക്കുള്ള ആക്സസ് ഇതില്‍ ഉള്‍പ്പെടാം. അറിയാതെ ഇത്തരം അനുമതികള്‍ അനുവദിച്ചാല്‍ ഫോണിലെ ചില പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ചില സാഹചര്യങ്ങളില്‍ സ്ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് അവസരം ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണിന് പ്രത്യേക അനുമതികള്‍ നല്‍കുകയോ ചെയ്യരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
പെട്ടെന്ന് ഹാങ് ആയാല്‍ എന്തുചെയ്യണം?
ഫോണ്‍ പെട്ടെന്ന് ഫ്രീസ് ആവുകയോ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ ഉടന്‍ ആരെങ്കിലും വിളിച്ച് പറയുന്ന 'പരിഹാരം' സ്വീകരിക്കരുത്. പകരം മൊബൈല്‍ ഡാറ്റയും വൈ ഫൈയും ഓഫ് ചെയ്യുക.
ബാങ്കിങ് വിവരങ്ങളോ യുപിഐ പിന്നോ ടൈപ്പ് ചെയ്യാതിരിക്കുക
കസ്റ്റമര്‍ സപ്പോര്‍ട്ട് എന്ന പേരില്‍ വരുന്ന അപരിചിത കോളുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കരുത്
സംശയാസ്പദമായ ആപ്പുകള്‍ ഉടനടി ഫോണില്‍ നിന്ന് നീക്കം ചെയ്യുകയും അനാവശ്യമായ അക്സസിബിലിറ്റി, ഡിവൈസ് പെര്‍മിഷനുകള്‍ പിന്‍വലിക്കുകയും ചെയ്യുക
ഒരു നല്ല ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ സ്കാന്‍ ചെയ്യുക
സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്ന് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക
സാമ്പത്തിക തട്ടിപ്പുകള്‍ ഉടനടി 1930 എന്ന ഹെല്പ്പ്ലൈന് നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുക.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Frozen-Screen UPI Scam: Drain Your Bank Account
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഐഫോണ്‍ വാങ്ങാന്‍ ഒരു വര്‍ഷത്തെ ശമ്പളം പോരാ; എന്നിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് എന്തുകൊണ്ട്?
അട്ടപ്പാടി ഭൂമി തട്ടിപ്പ് ആരോപണം: സിപിഎമ്മിന്റെ 10 വർഷത്തെ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ്


