ഇ-സിഗരറ്റുകൾ നിരോധിക്കാനൊരുങ്ങി ബഹ്റൈൻ
ഇലക്ട്രോണിക് സിഗരറ്റിന്റെ യുവാക്കളുടെയും കുട്ടികളുടെയും ഉപയോഗം രക്ഷിതാക്കൾക്കും വിദഗ്ധർക്കുമിടയിൽ വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇവയിൽ ശ്വാസകോശത്തിനും പ്രതിരോധശേഷിക്കും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ: ഇലക്ട്രോണിക് സിഗരറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വിൽപനയും വിതരണവും നിരോധിക്കാനുള്ള നടപടികളുമായി ബഹ്റൈൻ. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം വേണമെന്ന ആവശ്യം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്ന് എംപിമാർ അറിയിച്ചു.
ഈ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളിൽ നിന്ന് യുവാക്കളെയും കുട്ടികളെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് എം.പി ജലാൽ കാസിം അൽ മഹ്ഫൂദ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയ്യാറാക്കി കഴിഞ്ഞു. അടുത്ത പാർലമെൻറ് സെഷനിൽ ഈ കരട് നിയമം ചർച്ച ചെയ്യും. ഇലക്ട്രോണിക് സിഗരറ്റിന്റെ യുവാക്കളുടെയും കുട്ടികളുടെയും ഉപയോഗം രക്ഷിതാക്കൾക്കും വിദഗ്ധർക്കുമിടയിൽ വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇവയിൽ ശ്വാസകോശത്തിനും പ്രതിരോധശേഷിക്കും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

എന്താണ് ജെൻ സിയുടെ 'ഫ്രിഡ്ജ് സിഗരറ്റ്'? മാതാപിതാക്കൾ അറിഞ്ഞിരിക്കണം
വിവിധ ഫ്ലേവറുകളും സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങളും ഈ ഉൽപ്പന്നങ്ങൾക്ക് യുവാക്കൾക്കിടയിൽ വളരെ പ്രചാരണം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. പരമ്പരാഗത സിഗരറ്റുകൾക്ക് പകരമുള്ള സുരക്ഷിതമായ ബദൽ മാർഗമെന്ന് നിലയിലാണ് മാർക്കറ്റിൽ ഇ- സിഗരറ്റുകൾ വിൽപന നടത്തുന്നത്. ഇത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എം.പി ജലാൽ കാസിം പറഞ്ഞു.
News Now
കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്
Summary
GULF NEWS: Bahrain Parliament to Discuss Ban on E-Cigarettes and Vapes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം
കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

