ഒ​രു സ്ഥാ​പ​ന​ത്തി​ന് നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് ല​ഭി​ച്ചാ​ൽ പ​ത്ത് ദി​വ​സം സമയം നൽകും. അതിനുള്ളിൽ പ്രശ്നങ്ങൾ പ​രി​ഹ​രി​ക്ക​ണം. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്പനിയുടെ സേവനങ്ങൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീകരിക്കും.

Bahrain visa
Bahrain plans to grant companies more time to resolve detected violationsSource by : @Ask_Bahrain
Last Updated :17 September 2025, 5:03 pm IST

News Now

മ​നാ​മ: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കണ്ടെത്തുന്ന ക​മ്പ​നി​ക​ൾ​ക്ക് പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ സമയം അനുവദിക്കാനൊരുങ്ങി ബ​ഹ്‌​റൈ​ൻ. പ​ത്ത് ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് ന​ൽ​കുന്നത് വഴി കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഇത് സംബന്ധിച്ച നിർദ്ദേശം പാ​ർ​ല​മെ​ന്‍റി​ന്‍റെ സേ​വ​ന​സ​മി​തി​യു​ടെ മുന്നിൽ എം.​പി ഖാ​ലി​ദ് ബു​അ​ന​ഖ് സ​മ​ർ​പ്പി​ച്ചു.

ഈ നി​ർ​ദ്ദേ​ശം പാ​ർ​ല​മെ​ന്റ് അംഗീകരിച്ചാൽ കമ്പനികൾക്ക് നേട്ടമാകും. ഒ​രു സ്ഥാ​പ​ന​ത്തി​ന് നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് ല​ഭി​ച്ചാ​ൽ പ​ത്ത് ദി​വ​സം സമയം നൽകും. അതിനുള്ളിൽ പ്രശ്നങ്ങൾ പ​രി​ഹ​രി​ക്ക​ണം. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്പനിയുടെ സേവനങ്ങൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീകരിക്കും.

ഇനി കമ്പനികളുടെ ഭാഗത്ത് നിന്ന് നി​യ​മ​ലം​ഘ​നമുണ്ടായി എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം നടത്തുന്ന സമയത്ത് സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരില്ല. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കമ്പനിയുടെ പ്രവർത്തനം തുടരാം. ഒടുവിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ അ​ത് പ​രി​ഹ​രി​ക്കാ​ൻ പ​ത്ത് ദി​വ​സം കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ക്കും. ഇതിലൂടെ ക​മ്പ​നി​ക​ളെ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ്രേരിപ്പിക്കുകയും കമ്പനിയുടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ന്ന​ത് കു​റ​യ്ക്കു​ക​യും ചെയ്യാൻ കഴിയുമെന്ന് എം.​പി ഖാ​ലി​ദ് ബു​അ​ന​ഖ് പറഞ്ഞു.

Summary

Gulf news: Bahrain plans to grant companies more time to resolve detected violations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates